city-gold-ad-for-blogger

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂള്‍ നവതി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി

കാസര്‍കോട്: (www.kasargodvartha.com 27/03/2016) നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലും എ യു പി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷത്തിന് തിങ്കളാഴ്ച തുടക്കമാവും. രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ഭാരത് ഗൗരവ് അവാര്‍ഡ് ജേതാവും പ്രവാസിയുമായ ബി എ മഹ് മൂദിനെ ആദരിക്കും.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, കൗണ്‍സിലര്‍മാരായ മിസ്‌രിയ ഹമീദ്, സിയാന ഹനീഫ്, ഹാരിസ് ബെന്നു, ഹാജിറ മുഹമ്മദ് കുഞ്ഞി, കെ ജി മനോഹരന്‍, കാസര്‍കോട് ഡി ഇ ഒ ഇ വേണുഗോപാലന്‍, മായിപ്പാടി ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, എ ഇ ഒ രവീന്ദ്രനാഥ റാവു, കാസര്‍കോട് ബി പി ഒ എം കെ മുഹമ്മദ് സാലി തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.

ചൊവ്വാഴ്ച പൂര്‍വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറും. ആഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച വിളംബര ഘോഷയാത്ര നടത്തി. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് എന്‍ എം സുബൈര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഹനീഫ് നെല്ലിക്കുന്ന്, ഖാദര്‍ ബെല്‍ക്കാട്, അബ്ബാസ് ബീഗം, അഹ് മദ് കുട്ടി മാസ്റ്റര്‍, ശാഫി തെരുവത്ത്, അബ്ദു തൈവളപ്പ്, ഖമറുദ്ദീന്‍, മാമു നെല്ലിക്കുന്ന്, അബ്ദുല്‍ ഖാദര്‍ ചക്കര, ഹനീഫ് കൊട്ടിഗെ, ടി കെ നൗഫല്‍, ജമാല്‍ ചക്ലി, നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ബെന്നു, സുബൈര്‍ പടുപ്പില്‍, മുഹമ്മദലി പൂരണം നേതൃത്വം നല്‍കി.

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂള്‍ നവതി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി

Keywords : Nellikunnu, School, Anniversary, Programme, Inauguration, Education.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia