city-gold-ad-for-blogger

വിദ്യാർഥികളുടെ ജീവൻ കൊണ്ടുള്ള കളിയും നീറുന്ന പ്രശനങ്ങളും തുടരുന്നതിനിടെ നീറ്റ് പുനഃപരീക്ഷ ഞായറാഴ്ച; വ്യാജ ചോദ്യപേപ്പർ തട്ടിപ്പും സജീവം, ആശങ്കയൊഴിയാതെ രക്ഷിതാക്കൾ

Students and political organizations protesting against the NEET exam irregularities.
Photo: Special Arrangement

● വ്യാജ ചോദ്യപേപ്പർ വിൽക്കാൻ ശ്രമിച്ച 19-കാരൻ ജയ്പൂരിൽ പിടിയിലായി.
● പുതിയ പരീക്ഷയുടെ പശ്ചാത്തലത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ.
● വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തം.

ന്യൂഡൽഹി: (KasargodVartha) ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ ഞായറാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. കാസർകോട് മൊഗ്രാൽ സ്കൂളിലും പരീക്ഷാ കേന്ദ്രമുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റെ അനാസ്ഥയിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് വീണ്ടും പരീക്ഷ എഴുതേണ്ടി വന്ന വിദ്യാർഥികൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. 

രാജ്യത്ത് വിദ്യാർഥികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് പുനഃപരീക്ഷ നടക്കുന്നത്. ഇന്നും ഒരു വിദ്യാർഥി ജീവനൊടുക്കിയതായി റിപ്പോർട്ടുണ്ട്. ഈ മാസം 16-ന് രാജസ്ഥാനിലെ സിക്കറിൽ ഉമേഷ് മാലി (22) എന്ന വിദ്യാർഥിയും ജീവനൊടുക്കിയിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും സമാന സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

കടുത്ത മാനസിക സമ്മർദ്ദത്തിൽ വിദ്യാർഥികൾ

കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതിയ വിദ്യാർഥികൾ നല്ല മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴാണ് ചോദ്യപേപ്പർ ചോർച്ചയിൽ പരീക്ഷ റദ്ദാക്കപ്പെട്ടത്. ഇതോടെ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും കടുത്ത മാനസിക വിഷമത്തിലായി. വലിയ തുക കടമെടുത്തും, വീട് പണയം വെച്ചും, ഭൂമി വിറ്റുമൊക്കെയാണ് പല കുടുംബങ്ങളും പരീക്ഷ എഴുതാനുള്ള പഠനച്ചെലവ് കണ്ടെത്തിയിരുന്നത്. മാനസിക സമ്മർദ്ദം താങ്ങാനാവാതെയാണ് പല വിദ്യാർഥികളും ഇതിനകം ജീവനൊടുക്കിയത്.

വ്യാജ ചോദ്യപേപ്പർ തട്ടിപ്പും പ്രതിഷേധവും

പുനഃപരീക്ഷ സുതാര്യവും സുരക്ഷിതവുമായി നടത്തുമെന്നും വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും എൻടിഎ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, നാളെ നടത്തേണ്ടിയിരുന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പറുകൾ വിറ്റ് പണം തട്ടാൻ ശ്രമിച്ച 19-കാരൻ വെള്ളിയാഴ്ച രാജസ്ഥാനിലെ ജയ്പൂരിൽ പിടിയിലായത് വിദ്യാർഥികളെയും അധ്യാപകരെയും അസ്വസ്ഥരാക്കുന്നുണ്ട്. പുനഃപരീക്ഷ എഴുതേണ്ട ആകാശ് ചൗധരി എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. 

മെയ് മൂന്നിലെ പരീക്ഷ റദ്ദാക്കിയതിൽ നിന്ന് പാഠമുൾക്കൊണ്ട് ഇത്തവണ കൂടുതൽ ശക്തമായ സുരക്ഷാസംവിധാനമാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. അതിനിടെ വിഷയത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രക്ഷോഭം രാജ്യത്തുടനീളം നടന്നുവരുന്നുണ്ട്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെങ്കിൽ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ദിശ (DISHA) 1056, 14416.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: As the NEET-UG re-examination is scheduled for tomorrow amid severe stress and tragic death among students, authorities promise strict security despite the recent arrest of a 19-year-old student selling fake question papers in Jaipur.

#NEETUG #NEETExam #EducationMinistry #NTA #StudentProtest #MalayalamNews #JusticeForStudents #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia