പരീക്ഷാപ്പേടി ജീവനെടുക്കുമോ? നീറ്റ് വിദ്യാർഥിനിയെ രക്ഷിക്കാൻ അധ്യാപകർ
● മൂന്നാം നിലയുടെ ടെറസിൽ നിന്ന് ചാടാൻ ശ്രമിക്കുകയായിരുന്നു.
● അന്വേഷണത്തിൽ പെൺകുട്ടി ചില പരീക്ഷകൾ എഴുതിയിട്ടില്ലെന്ന് കണ്ടെത്തി.
● രക്ഷപ്പെടുത്തിയ ശേഷം കൗൺസിലിംഗ് നൽകി.
● ഇത്തരം സംഭവങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്നു.
ജയ്പൂർ: (KasargodVartha) ഇൻസ്റ്റിറ്റ്യൂട്ടിലെ പരീക്ഷകൾ എഴുതാത്തത് വീട്ടുകാർ അറിയുമോ എന്ന ഭയത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച നീറ്റ് വിദ്യാർഥിനിയെ അധ്യാപകർ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.
വെള്ളിയാഴ്ച മഹേഷ് നഗറിലെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം നിലയുടെ ടെറസിൽ നിന്ന് ചാടാൻ ശ്രമിച്ച പെൺകുട്ടിയെയാണ് അധ്യാപകർ സമയോചിതമായി ഇടപെട്ട് രക്ഷിച്ചത്.
സംഭവം നടക്കുമ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്തുണ്ടായിരുന്ന ആളുകൾ പെൺകുട്ടി ടെറസിൽ നിൽക്കുന്നത് കണ്ട് ബഹളം വെച്ചു. ഇത് കേട്ട് ഓടിയെത്തിയ അധ്യാപകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പെൺകുട്ടി ചാടാൻ ശ്രമിച്ച നിമിഷം തന്നെ ഒരാൾ പിന്നിലൂടെ ചെന്ന് പിടിച്ചുമാറ്റുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ താഴെയിറക്കി കൗൺസിലിങ് നൽകി. പെൺകുട്ടി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു.
Jaipur: NEET coaching student tried to jump in suicide attempt, but was saved in time by her teacher. #Jaipur #NEET pic.twitter.com/QgT02KicJJ
— Shubham Yadav (@Shubhamsaying) August 30, 2025
രാജസ്ഥാനിലെ ചുരു സ്വദേശിനിയാണ് ഈ വിദ്യാർഥിനി. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ചില പരീക്ഷകളിൽ പെൺകുട്ടി പങ്കെടുത്തിരുന്നില്ലെന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പഠനകാര്യങ്ങൾ അന്വേഷിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയിരുന്നു. ഇതിൽ അസ്വസ്ഥയായ പെൺകുട്ടി ടെറസിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത്തരം സംഭവങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചു വരുന്നതായി പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ ദിശ ഹെല്പ് ഡെസ്കിൽ സഹായം തേടുക, നമ്പർ: 1056, അല്ലെങ്കിൽ iCALL- നമ്പർ: 9152987821. നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഇത് കൂടുതൽ പേരിലേക്ക് എത്താനായി ഷെയർ ചെയ്യൂ.
Article Summary: NEET student rescued from death attempt due to exam fear.
#NEET #ExamStress #StudentLife #Jaipur #MentalHealth #DeathPrevention






