city-gold-ad-for-blogger

നീറ്റ് വിവാദം; സിജെപി സമരവേദിയിൽ പ്രതിഷേധക്കാർക്ക് പിന്തുണയുമായി രഞ്ജിനി ഹരിദാസ്

Anchor Ranjini Haridas at the CJP protest site in Delhi
Image Credit: Screenshot of an Instagram Video by Ranjini Haridas 

● സോനം വാങ്ചുക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്ത രീതിയെ കടുത്ത ഭാഷയിൽ വിമർശിച്ചു
● ജന്തർമന്തറിൽ സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും 70 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു
● അടിച്ചോടിച്ച വേദി ശുചീകരിച്ച് സിജെപി പ്രവർത്തകർ സമരം പുനരാരംഭിച്ചു
● പാർലമെൻ്റിലേക്ക് വീണ്ടും മാർച്ച് നടത്താൻ ഒരുങ്ങി സമരാനുകൂലികൾ

ന്യൂഡൽഹി: (KasargodVartha) കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) സമരത്തിന് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ് സമര വേദിയിലെത്തി. വിദ്യാഭ്യാസം മനുഷ്യനെ സംബന്ധിച്ച് പ്രധാന വിഷയമാണെന്നും അതിലെ പ്രശ്നങ്ങൾ ഉയർത്തിയുള്ള സമരമായതിനാലാണ് സിജെപിയുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതെന്നും അവർ പറഞ്ഞു. 

ഏത് സമരമാണെങ്കിലും അതിൻ്റെ ലക്ഷ്യമെന്താണെന്ന് നോക്കിയാണ് പിന്തുണയ്ക്കുന്നത്. നീറ്റ് പരീക്ഷയ്ക്ക് രാജ്യത്ത് വലിയ പ്രാധാന്യമുണ്ട്. ഗ്രാമങ്ങളിൽ കൂലിപ്പണി ചെയ്തും മറ്റുമുണ്ടാക്കുന്ന പണം കൊണ്ടാണ് പലരും കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികൾ ജീവനൊടുക്കുന്ന സ്ഥിതിയുണ്ടായി. 

അതേക്കുറിച്ചെല്ലാം ചോദിക്കുമ്പോൾ ഒരു ഉത്തരം പോലും തരുന്നില്ല എന്നതാണ് നിരാശാജനകമായ കാര്യമെന്നും രഞ്ജിനി പ്രതികരിച്ചു. ഭരിക്കുന്ന പാർട്ടിക്കെതിരെയല്ല, നിലപാടിനെതിരെയാണ് താൻ സംസാരിക്കുന്നതെന്നും അതിന് എന്തിനാണ് ഭയക്കുന്നതെന്നും അവർ ചോദിക്കുന്നു.

വാങ്ചുക്കിനെ നേരിട്ടത് അനാദരവോടെ

സോനം വാങ്ചുക്കിനെ സമര വേദിയിൽ നിന്ന് കൊണ്ടുപോയത് കണ്ട് സഹിച്ചില്ലെന്ന് രഞ്ജിനി വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്യുന്നയാളെ ഏറെ അനാദരവോടെയാണ് കൊണ്ടുപോയത്. യൂണിഫോം പോലും ഇടാത്ത ആളുകൾ വെള്ളത്തുണിയിൽ മൃതദേഹം കൊണ്ടുപോകും പോലെയാണ് അദ്ദേഹത്തെ എടുത്തു കൊണ്ടുപോയതെന്നും രഞ്ജിനി പറഞ്ഞു. 

ജന്തർമന്തറിലെത്താൻ പോലും നിരവധി തടസ്സങ്ങളാണുള്ളത്. യുവാക്കൾ ഇവിടെ എത്തിയത് അടിയുണ്ടാക്കാനല്ല. എന്നിട്ടാണ് ലാത്തിച്ചാർജും കണ്ണീർവാതകവും ഉപയോഗിച്ച് അവരെ പൊലീസ് നേരിടുന്നത്. തനിക്കും ലാത്തിച്ചാർജ് കിട്ടിയേനെ എന്നും അടി കിട്ടിയ കുട്ടികൾക്ക് വെള്ളം പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

സമരപ്പന്തലിൽ പൊലീസ് നടപടി

സിജെപി സമരത്തിനിടെ തിങ്കളാഴ്ച (ജൂലൈ 20) ഉണ്ടായ സംഘർഷത്തിൽ 70 പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. 

സമരപ്പന്തലായ ജന്തർമന്തറിൽ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചിരുന്നു. സോനം വാങ്ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തിച്ചാർജ് നടത്തിയും കണ്ണീർവാതകം പ്രയോഗിച്ചുമാണ് സമരക്കാരെ മാറ്റിയത്. പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു.

എന്നാൽ രാത്രിയോടെ സമര വേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകർ സമരം തുടരുകയാണ്. പ്രവർത്തകരെ എങ്ങനെ നേരിടണമെന്ന് ഡൽഹി പൊലീസ് ചർച്ച ചെയ്തു. പൊലീസ് അടിച്ചു തകർത്ത സമരവേദി സിജെപി പ്രവർത്തകർ ശുചീകരിച്ചു. വീണ്ടും സമരപ്പന്തൽ അടക്കം കെട്ടാൻ പ്രവർത്തകർ ഒരുങ്ങുകയാണ്. പാർലമെൻ്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി അറിയിച്ചു. ഇത് സംബന്ധിച്ച തീരുമാനം വൈകാതെ പ്രഖ്യാപിക്കും.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.

Article Summary: Ranjini Haridas joins CJP protest over NEET issues in Delhi.

#RanjiniHaridas #CJPProtest #JantarMantar #SonamWangchuk #NEETExamIssue #DelhiNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia