ഐ ക്യു നിലവാരം 70നും 84നും ഇടയിലുള്ള വിദ്യാര്‍ഥികള്‍ക്ക് 10-ാം ക്ലാസ് പരീക്ഷയെഴുതാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഹൈകോടതി
കൊച്ചി: (www.kasargodvartha.com 12.04.2022) ബുദ്ധിശക്തി കണക്കാക്കാന്‍ പരിഗണിക്കുന്ന ഐ ക്യു നിലവാരം 70നും 84നും ഇടയിലുള്ള വിദ്യാര്‍ഥികള്‍ക്ക് 10-ാം ക്ലാസ് പരീക്ഷയെഴുതാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഹൈകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്.
മെഡികല്‍ ബോര്‍ഡിന്റെ ശുപാര്‍ശയനുസരിച്ച് അധിക സമയമോ പരീക്ഷ എഴുതാന്‍ സഹായിയെയോ ലഭ്യമാക്കണം. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിന് സമാന രീതിയില്‍ ഇവര്‍ക്കും അധികസമയം നല്‍കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു. ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ഐ ക്യു നിലവാരം 70നും 84 നുമിടയിലുള്ള കുട്ടികള്‍ക്ക് ഭിന്നശേഷി സര്‍ടിഫികറ്റ് (ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സര്‍ടിഫികറ്റ്) ലഭ്യമാക്കി പരീക്ഷയെഴുതാന്‍ അധികസൗകര്യം ഉറപ്പാക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ഇത്തരം കുട്ടികള്‍ പഠനവേഗം കുറഞ്ഞവരാണെങ്കിലും ഭിന്നശേഷിക്കാരിലോ പഠനവൈകല്യമുള്ളവരുടെ കൂട്ടത്തിലോ ഉള്‍പെടുത്തിയിട്ടില്ല. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഇവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Keywords: Kochi, News, Kerala, Top-Headlines, High-Court, Examination, ICSE-CBSE-10th-EXAM, State-Board-SSLC-PLUS2-EXAM, Need more time for students having IQ level between 70 and 84 to appear for Class 10th exams: HC.