city-gold-ad-for-blogger
Aster MIMS 10/10/2023

അങ്കക്കളരിയിലെ കുടുംബശ്രീയിലേക്ക് കേന്ദ്രസര്‍വകലാശാല

കാസര്‍കോട്: (www.kasargodvartha.com 26.02.2018) കേരള കേന്ദ്ര സര്‍വകലാശാല നീലേശ്വരം അങ്കക്കളരിയില്‍ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടന വേദിക്കരികിലായാണ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ. ഇതിനിടെയാണ് പഴകി ദ്രവിച്ച മുച്ചക്ര സൈക്കിളിലിരുന്ന് പരിപാടികള്‍ സാകൂതം വീക്ഷിക്കുകയായിരുന്ന ഒരാളിലേക്ക് നീങ്ങുന്നത്. ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്ത ആ മനുഷ്യന്‍ പ്രദേശത്തെ ഏറ്റവും പരിചയസമ്പന്നനായ കൂട്ട നിര്‍മാണക്കാരനാണെന്ന് അവര്‍ പിന്നീട് മനസ്സിലാക്കി.

അപരിചിതത്വം മാറിയപ്പോള്‍ ക്യാമ്പംഗങ്ങള്‍ക്ക് അദ്ദേഹം കറുത്തമ്പുച്ചേട്ടനായി. സ്വന്തംവീട്ടുമുറ്റത്ത് വെച്ച് കറുത്തമ്പു അവര്‍ക്ക് കൂട്ടമെടയലിന്റെ പ്രായോഗിക പരിശീലനം നല്‍കി. ഫെബ്രുവരി 24, 25 തീയ്യതികളില്‍ ഹൈദരബാദ് ആസ്ഥാനമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സിന്റെ (NCRI) സാമ്പത്തിക സഹായത്തോടെ സംഘടിപ്പിച്ച ക്യാമ്പിലാണ് കേരളത്തിലെ വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് എത്തിയ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ഇടയില്‍ കറുത്തമ്പു താരമായത്.

അങ്കക്കളരിയിലെ കുടുംബശ്രീയിലേക്ക് കേന്ദ്രസര്‍വകലാശാല


തനിക്കൊരു പുതിയമുച്ചക്ര സൈക്കിള്‍ ലഭിക്കാനാവശ്യമായ സഹായം ചെയ്തുതരണമേ എന്ന അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ക്യാമ്പംഗങ്ങള്‍ ജിതേഷിന്റെ കുടിലിലേക്ക് പോയത്. അങ്കക്കളരിയിലെ ഏക എന്‍ഡോസള്‍ഫാന്‍ ഇരയാണ് 22 വയസുകാരനായ ജിതേഷ്. ചലനത്തിലും സംസാരത്തിലും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നിട്ടും ജിതേഷ് വിദ്യാര്‍ത്ഥികളോട് തന്റെ സ്‌പോര്‍ട്‌സ് പ്രേമത്തിന്റെ കഥകള്‍ പങ്കുവെച്ചു. സ്വന്തമായൊരുവീട് വെക്കാന്‍ അഞ്ച്‌സെന്റ് സ്ഥലം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ സംഭവിച്ചു പോയചില ഇടപെടലുകള്‍ കാരണം അത് മുടങ്ങിയിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഒരുകൂട്ട നിവേദനത്തിലൂടെ തങ്ങളുടെസാമൂഹ്യ പ്രതിബദ്ധത തെളിയിക്കാം എന്ന് വാക്ക് നല്‍കിയ ശേഷമാണ് ജിതേഷിനോട് യാത്ര പറഞ്ഞത്.

സംഘം അങ്കക്കളരിയില്‍ താമസിച്ച് പഠനം നടത്തുകയും കുടുംബശ്രീ അംഗങ്ങള്‍ക്ക് റിസോഴ്‌സ് മാപ്പിങ്ങ്, റൂറല്‍ അസസ്‌മെന്റ്, പൊതുആരോഗ്യം, പങ്കാളിത്ത ഉള്‍നാടന്‍ പരിശോധന എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്തു. എന്‍.എസ്.എസ്. സെല്‍കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഇഫ്തിഖാര്‍ അഹ് മദ്, ഐ.എം.ജി. റിസര്‍ച്ച് അസോസിയേറ്റ് എ. അഫ്ഷീര്‍, സംസ്ഥാന പി.എസ്.ഡബ്‌ള്യൂ ശ്രീരാഗ്, ഡോ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

ശനിയാഴ്ച രാവിലെ 10 മണിക്ക് അങ്കക്കളരി മൈതാനത്ത് വെച്ച് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. മുരളീധരന്‍ നമ്പ്യാര്‍, ഡോ. ഇഫ്തിഖാര്‍ അഹമ്മദ്, നഗരസഭ സ്റ്റാന്‍ഡിംഗ് കൗസിലര്‍ മുഹമ്മദ് റാഫി, വാര്‍ഡ് കൗസിലര്‍ പി. മനോഹരന്‍, ഡോ. പി. പ്രതീഷ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Camp, Students, inauguration, NCRI Rural Immersion Camp Conducted.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL