city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഞാവല്‍ പെരുമയില്‍ ബന്തടുക്ക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

ബന്തടുക്ക: (www.kasargodvartha.com 17/06/2015) തലമുറകള്‍ക്ക് തണലും തണുപ്പും മധുരമൂറും പഴങ്ങളും നല്‍കിയ ഞാവല്‍ മരത്തെ ആദരിക്കാന്‍ ഒരു നാടാകെ ഒത്തുകൂടി. ബന്തടുക്ക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മുഖ്യ കവാടത്തോട് ചേര്‍ന്നു തലയുയര്‍ത്തി നില്‍ക്കുന്ന 75 വര്‍ഷത്തോളം പ്രായമുള്ള ഞാവല്‍ മരത്തെയാണ് സ്‌കൂളിലെ 1700 ഓളം കുട്ടികളും പി.ടി.എയും മംഗളപത്രം വായിച്ചും, മാല ചാര്‍ത്തിയും സല്യൂട്ട് ചെയ്തും ബഹുമാനിച്ചത്.

സംസ്‌കൃതത്തില്‍ മഹാഫല, ഫലേന്ദ്ര എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഞാവല്‍പ്പഴത്തിന് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കിലോയ്ക്ക് 200 രൂപ വരെ വിലയുണ്ട്. ചാമ്പയുടെ വര്‍ഗത്തില്‍പെടുന്ന ഇതിന്റെ ശാസ്ത്ര നാമം സിസിജ്യം ക്യുമിനി എന്നാണ്. കാന്‍സറിനെയും പ്രമേഹത്തേയും തടയുന്ന ഞാവല്‍പ്പഴം ഇരുമ്പിന്റെ ഏറ്റവും നല്ല കലവറയാണ്. ആഴത്തില്‍ വേരുകള്‍ വളരുന്ന ഈ മരം അടിമണ്ണില്‍ നിന്നും മൂലകങ്ങളും പോഷകങ്ങളും വലിച്ചെടുത്ത് കായ്കളില്‍ സംഭരിക്കുന്നതിനാല്‍ ഞാവല്‍പ്പഴത്തെ സമ്പൂര്‍ണഫലം എന്ന് ആധുനിക ശാസ്ത്രവും വിശേഷിപ്പിക്കുന്നു.

ഞാവല്‍ പെരുമയില്‍ ബന്തടുക്ക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

ഞാവല്‍പ്പഴങ്ങള്‍ ഉപയോഗിച്ച് കെ. ദിലീപ്, കെ. നിത്യ എന്നീ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു. ഞാവല്‍പഴം കൊണ്ട് ജ്യൂസ് തയ്യാറാക്കി മുഴുവന്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും നല്‍കി സമൃദ്ധമായ ഞാവല്‍ സദ്യയും ഒരുക്കി. നാട്ടുപഴങ്ങളുടെ മഹത്വം തിരിച്ചറിഞ്ഞ ബന്തടുക്കയിലെ കുട്ടികള്‍ ജില്ലയിലെ ഏറ്റവും വലിയ ഞാവല്‍ മരം ഞങ്ങള്‍ക്ക് സ്വന്തമെന്ന് അഭിമാനത്തോടെ വിളിച്ചു പറഞ്ഞു. മരച്ചുവട്ടില്‍ വീണുകിടന്ന വിത്തുകളും മുളച്ചുപൊന്തിയ തൈകളും ശേഖരിച്ചാണ് കുട്ടികള്‍ വീട്ടിലേക്ക് തിരിച്ചത്. സ്‌കൂളില്‍ ഒരു ഞാവല്‍ നഴ്‌സറി തയ്യാറാക്കി കൂട്ടുകാര്‍ക്ക് തൈകള്‍ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഞാവല്‍ പെരുമയില്‍ ബന്തടുക്ക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
പയ്യന്നൂര്‍ 'സീക്ക്' സെക്രട്ടറിയും ഗ്രന്ഥകാരനുമായ വി.സി ബാലകൃഷ്ണന്‍ 'ഞാവല്‍പെരുമ' ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ. രാഘവന്‍നായര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ വി.എസ് ബാബു സ്വാഗതവും സാബു തോമസ് നന്ദിയും പറഞ്ഞു. ടി.എസ്. സണ്ണി ഞാവല്‍ മരത്തിന് മുമ്പില്‍ മംഗളപത്രം വായിച്ചു. ഇ. കുഞ്ഞമ്പു, എ.കെ. റോസമ്മ, വി. മുരളീധരന്‍, പി. സുരേഷ്, സന്ദീപ് ബി.എസ്, ഷാജി ജോസഫ്, അനിത എം. നായര്‍, കൃഷ്ണന്‍ മേലത്ത്, രാഹുല്‍ പി.ആര്‍, നിഷാന്ത് പി, ശിവപ്രസാദ് എന്നിവര്‍ നേതൃത്വം കൊടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  School, Kasaragod, Kerala, Students, Education.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia