city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള കേന്ദ്രസര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് ഉജ്ജ്വല തുടക്കം

കാസര്‍കോട്: (www.kasargodvartha.com 28/01/2016) കേരള കേന്ദ്രസര്‍വകലാശാലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'എന്‍വിഷനിങ്ങ് ദി ന്യൂനാഷണല്‍ എജ്യുക്കേഷന്‍ പോളിസി ഫോര്‍ സസ്റ്റേനിങ്ങ് എക്‌സലന്‍സ്' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന ദേശീയ സെമിനാര്‍ ന്യൂപാ വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് പ്രൊഫ. ഡോ. ജന്ത്യാല ബി ജി തിലക് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവകുപ്പ് മേധാവി പ്രൊഫ. ഡോ. കെ പി സുരേഷ് സ്വാഗതം പറഞ്ഞു.

അതിവേഗത്തിലുള്ള മാറ്റത്തിന് വിധേയമാകുന്ന സമകാലിക സമൂഹത്തിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കുന്നതിന് ഉതകുന്നതാകണം പുതിയ വിദ്യാഭ്യാസ നയം എന്ന് ഉദ്ഘാടനവേളയില്‍ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കേരള കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ ഡോ ഗോപകുമാര്‍ അധ്യക്ഷനായിരുന്നു.

മുഖ്യപ്രഭാഷണം നടത്തിയ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫ അനിതാ രാംപാല്‍ ദേശീയ വിദ്യാഭ്യാസത്തെ നോക്കികാണുന്നത് ദേശീയവും പ്രാദേശീയവുമായ കാഴ്ചപ്പാടിലൂടെ ആവണമെന്നും ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം വികസിത രാഷ്ട്രങ്ങളെക്കാളും മേന്മയുള്ളതാണെന്നും കൂടുതല്‍ സമഗ്രവും കാര്യക്ഷമവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ രാഷ്ട്ര നിര്‍മാണത്തിനാവശ്യമായ വിജ്ഞാനവും കഴിവുമുള്ള തലമുറയെ വാര്‍ത്തെടുക്കണമെന്നും അഭിപ്രായപ്പെട്ടു.

വൈവിധ്യവും സമ്പന്നവുമായ രാഷ്ട്രത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസമാണ് ആവശ്യം. അതിനാല്‍ അധ്യാപകരും ഭരണാധികാരകളും പരിശ്രമിക്കണം. രാഷ്ട്രപുരോഗതിക്ക് ശക്തവും ദീര്‍ഘദൃഷ്ടിയുമുള്ള ജനത ആവശ്യമാണ്. സ്‌കൂള്‍ തലംമുതല്‍ സര്‍വകലാശാല വരെ ഉള്ള വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടണമെങ്കില്‍ ദീര്‍ഘവീക്ഷണവും സമഗ്രമായ വിദ്യാഭ്യാസവും ആവശ്യമാണെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞു. സെമിനാറില്‍ ഏഴ് സംസ്ഥാനങ്ങില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും, ഗവേഷണ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

മഹാരാഷ്ട്ര, സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് ഡയറക്ടര്‍ പ്രൊഫ ഡോ അരവിന്ദ് കുമാര്‍, ഡല്‍ഹി, ന്യൂപാ, ഇന്ത്യാ - ആഫ്രിക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷനല്‍ പ്ലാനിംഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ അഡൈ്വസര്‍ പ്രൊഫ കെ രാമചന്ദ്രന്‍, മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫ. ഡോ. പി കേളു, മുന്‍ ഗാന്ധിധാം സര്‍വകലാശാല പ്രൊഫ ഡോ സുധീര്‍, യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ വി. ശശിധരന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വിദ്യാഭ്യാസ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.എന്‍. മുസ്തഫ നന്ദി പറഞ്ഞു.

കേരള കേന്ദ്രസര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് ഉജ്ജ്വല തുടക്കം


Keywords : Kasaragod, Education, Central University, Camp, Seminar, Inauguration.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia