city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയതല സംരംഭകത്വ വികസന പരിശീലനം മുന്നാട് പീപ്പിള്‍സ് കോളജില്‍ തുടങ്ങി

മുന്നാട്: (www.kasargodvartha.com 09/08/2015) രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി അക്കാദമി ഓഫ് തമിഴ്‌നാട് എന്നിവയുടെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സഹകരണത്തോടെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ആവിഷ്‌കരിച്ച സംരംഭകത്വ വികസന പരിശീലന പരിപാടി (നാഷണല്‍ ലെവല്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് ടെയിനിംഗ് പ്രോഗ്രാം) മുന്നാട് പീപ്പിള്‍സ് കോളജില്‍ തുടങ്ങി.

ആദ്യ വര്‍ഷത്തില്‍ തെരഞ്ഞെടുത്ത 12 സംസ്ഥാനങ്ങളിലായി 12,000 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഓരോ സംസ്ഥാനത്തും 25 സ്ഥാപനങ്ങളിലെ 40 വീതം കുട്ടികളെയാണ് പദ്ധതിയിലേക്ക് ഉള്‍പെടുത്തുക. ആദ്യ ഘട്ടത്തില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പരിശീലക പരിശീലനം നല്‍കി.

യുവജനങ്ങളില്‍ സംരംഭകരെ വളര്‍ത്തിയെടുക്കാനും സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. അഞ്ച് ദിവസങ്ങളിലായി 30 മണിക്കൂര്‍ പരിശീലനമാണ് ഇതിലൂടെ നല്‍കുക. തുടര്‍ന്ന് ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയികളാവുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കോളജിലെ എന്‍എസ്എസ് യൂണിറ്റാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
കാസര്‍കോട് വിദ്യാഭ്യാസ സഹകരണ സംഘം പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ പി. രാഘവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ സുരേഷ് പയ്യങ്ങാനം, പ്രോഗ്രാം ഓഫീസര്‍ സി. സുധ, വളണ്ടിയര്‍ സെക്രട്ടറിമാരായ എം. പ്രിയേഷ് കുമാര്‍, സി. രേഷ്മ എന്നിവര്‍ സംസാരിച്ചു.

ദേശീയതല സംരംഭകത്വ വികസന പരിശീലനം മുന്നാട് പീപ്പിള്‍സ് കോളജില്‍ തുടങ്ങി


Keywords : Munnad, College, Programme, Inauguration, Education, Training, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia