city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്രസര്‍വകലാശാല അധ്യാപകന് ദേശീയ പുരസ്‌കാരം

പെരിയ: (www.kasargodvartha.com 16/12/2015) കേരള കേന്ദ്രസര്‍വകലാശാലയിലെ ഹിന്ദി അധ്യാപകന്‍ ഡോ. ആര്‍. സുരേന്ദ്രന് ഹിന്ദി ഭാഷയ്ക്കും സാഹിത്യത്തിനും ഗണ്യമായ സംഭാനകള്‍ അര്‍പ്പിച്ചവര്‍ക്കായി കേന്ദ്ര മാനവവിഭശേഷി മന്ത്രാലയം ഏര്‍പെടുത്തിയ സമുന്നത ബാബുഗംഗാശരണ്‍ സിംഹ് ദേശീയ അവാര്‍ഡ് 2016 ജനുവരി ഏഴിന് രാഷ്ട്രപതി സമ്മാനിക്കും.

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ ഉച്ചയ്ക്ക് 2.30നാണ് പുര്‌സകാര വിതരണ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഒരു ലക്ഷം രൂപയും ഷാളും സ്മൃതി ചിഹ്നവും അടങ്ങുന്നതാണ് അവാര്‍ഡ്. സെന്‍ട്രല്‍ ഹിന്ദി ഇന്‍സ്റ്റിറ്റിയൂട്ടാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ഹിന്ദിയില്‍ ഡോ. ആര്‍. സുരേന്ദ്രന്റെ 25 പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മഹാത്മാഗാന്ധി- സാഹിത്യ കാരോം കി ദൃഷ്ടി മേം, മലയാളം സാഹിത്യ-മാര്‍ഗ് ഔര്‍ മാര്‍ഗദര്‍ശക് എന്നിവ 2015ല്‍ പുറത്തിറങ്ങിയ കൃതികളാണ്.

കേന്ദ്രസര്‍വകലാശാല അധ്യാപകന് ദേശീയ പുരസ്‌കാരംകേന്ദ്ര ഗവണ്‍മെന്റിന്റെ ഊര്‍ജ മന്ത്രാലയം ഹിന്ദി ഉപദേശക സമിതി അംഗമാണ്. ജ്ഞാനപീഠപുരസ്‌കാരം നേടിയ മലയാള കഥാകൃത്തുക്കളുടെ തിരഞ്ഞെടുത്ത രചനകള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് പ്രസിദ്ദീകരിക്കുന്ന 10 ഹിന്ദി മാഗസിനുകളുടെ മലയാളം വിശേഷാല്‍ പതിപ്പുകളുടെ ഗസ്റ്റ് എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014ല്‍ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയുടെ ടാഗോര്‍ അവര്‍ഡ് ലഭിച്ചിട്ടുണ്ട്.

Keywords : Kasaragod, Kerala, Periya, Central University, Award, Teacher, Education, R Surendran, National award for CUK teacher.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia