city-gold-ad-for-blogger

ഗുണപാഠങ്ങളുള്ള കൃതികൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: നാലപ്പാടൻ പത്മനാഭൻ

Dr. T.M. Surendranath's 'Vott Chori' book release ceremony.
Photo: Special Arrangement

● ഡോ. ടി.എം. സുരേന്ദ്രനാഥിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു.
● വോട്ട് ചോരി എന്ന കവിതാ സമാഹാരമാണ് പ്രകാശനം ചെയ്തത്.
● ചടങ്ങിൽ കെ.സി. മാനവർമ്മ രാജയ്ക്ക് അധ്യാപക അവാർഡ് നൽകി.
● നിള സാഹിത്യ ട്രസ്റ്റ് പുസ്തക പ്രകാശനത്തിന് നേതൃത്വം നൽകി.

നീലേശ്വരം: (KasargodVartha) വിദ്യാർത്ഥികളിൽ ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന സാഹിത്യകൃതികൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് കവി നാലപ്പാടൻ പത്മനാഭൻ ആവശ്യപ്പെട്ടു.

നിള സാഹിത്യ ട്രസ്റ്റ്, സ്വാതന്ത്യ സമര സേനാനി ടി.എം.കെ. വിഷ്ണു നമ്പീശൻ സ്മാരക ട്രസ്റ്റ്, കാൻഫെഡ്, മൂലപ്പള്ളി എ.എൽ.പി. സ്കൂൾ സംരക്ഷണസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നീലേശ്വരം മൂലപ്പള്ളി എ.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ഡോ. ടി.എം. സുരേന്ദ്രനാഥിന്റെ ‘വോട്ട് ചോരി’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനും കേന്ദ്ര സീനിയർ ഫെല്ലോയുമായ ചന്ദ്രൻ മുട്ടത്ത് പുസ്തകം ഏറ്റുവാങ്ങി.

ഡോ. ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.സി. മാനവർമ്മ രാജയ്ക്ക് ടി.എം.കെ. വിഷ്ണു നമ്പീശൻ സ്മാരക മികച്ച അധ്യാപക അവാർഡ് സമ്മാനിച്ചു. കൗൺസിലർ കെ. ഷീബ മുഖ്യാതിഥിയായിരുന്നു.

സുനിൽ കുമാർ മനിയേരി, ഹെഡ്മിസ്ട്രസ് കെ. രശ്മി, സ്കൂൾ മാനേജർ കെ.പി. ജയരാജൻ നായർ എന്നിവർ പ്രസംഗിച്ചു. ടി. രാജീവൻ സ്വാഗതവും ഇ.വി. പത്മനാഭൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

പാഠ്യപദ്ധതിയിൽ ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന കൃതികൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ.

Article Summary: Poet Nalappadan Padmanabhan advocates for including moralistic literature in school curriculum.

#KeralaNews #Education #NalappadanPadmanabhan #SchoolCurriculum #MalayalamLiterature #Kasargod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia