city-gold-ad-for-blogger

കാസര്‍കോടിന്റെ വികസനത്തിന് 5276 കോടി രൂപയുടെ വായ്പാ പദ്ധതിയുമായി നബാര്‍ഡ്

കാസര്‍കോട്: (www.kasargodvartha.com 21.12.2019) കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിനായി ബാങ്കുകള്‍ മുഖേന 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നബാര്‍ഡ് നടപ്പിലാക്കുന്നത് 5,276 കോടി രൂപയുടെ വായ്പാ സാധ്യതാ പദ്ധതി. ഇതില്‍ 3,350 കോടി രൂപ (63 ശതമാനം) കാര്‍ഷിക മേഖലയ്ക്കും, 18 ശതമാനം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും, 13 ശതമാനം ഭവന വായ്പകള്‍ക്കും, നാല് ശതമാനം വിദ്യാഭ്യാസ വായ്പകള്‍ക്കും, രണ്ട് ശതമാനം മറ്റു മുന്‍ഗണനാ വായ്പകള്‍ക്കുമാണ്.

കാസര്‍കോടിന്റെ വികസനത്തിന് 5276 കോടി രൂപയുടെ വായ്പാ പദ്ധതിയുമായി നബാര്‍ഡ്

നബാര്‍ഡ് തയാറാക്കിയ വായ്പാ സാദ്ധ്യതാ പദ്ധതി രൂപരേഖ ഡെപ്യൂട്ടി കളക്ടര്‍ പിആര്‍ രാധിക ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ പ്രകാശനം ചെയ്തു. പദ്ധതി രൂപ രേഖയുടെ ആദ്യ കോപ്പി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എന്‍ കണ്ണന്‍ ഏറ്റു വാങ്ങി. കൃഷി, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ഭവന, വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങിയ മുന്‍ഗണന മേഖലകള്‍ക്ക് നൂതനവും ക്രിയാത്മകവുമായ രീതിയില്‍ വായ്പകള്‍ ലഭ്യമാക്കുമെന്നും വായ്പാ സാധ്യതാ പദ്ധതി രൂപരേഖ ബാങ്കുകള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പദ്ധതി ആസൂത്രണത്തില്‍ പ്രയോജനം ചെയ്യാനുതകും എന്ന് ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു.

കാസര്‍കോടിന്റെ വികസനത്തിന് 5276 കോടി രൂപയുടെ വായ്പാ പദ്ധതിയുമായി നബാര്‍ഡ്

നബാര്‍ഡ് എജിഎം ജ്യോതിസ് ജഗന്നാഥ്, റിസര്‍വ് ബാങ്ക് എജിഎം പിവി മനോഹരന്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എന്‍ കണ്ണന്‍, ജില്ലാസഹകരണ ബാങ്ക് ഡിജിഎം കെ രാജന്‍, കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ എസ്എന്‍ ബാപ്റ്റി, വിവിധ ബാങ്ക്, വകുപ്പുകള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )   < !- START disable copy paste -->

 Keywords: News, Kerala, kasaragod, Development project, Education, Bank Loans, NABARD give 5276 crore for kasargod development project

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia