city-gold-ad-for-blogger

കൂടുതൽ പേർ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ചതിനാൽ കാസർകോട്ട് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ

കാസർകോട്: (www.kasargodvartha.com 18.07.2021) എസ് എസ് എൽ സി പരീക്ഷയിൽ കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതിനാൽ പ്ലസ് വണിന് ഗണ്യമായ സീറ്റുകൾ വർധിപ്പിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.

എസ് എസ് എൽ സി പരീക്ഷയിൽ ഇത്തവണ 19287 പേർ വിജയിച്ചെങ്കിലും ജില്ലയിൽ ഹയർ സെകൻഡറി, വി എച് എസ് ഇ വിഭാഗങ്ങളിലായുള്ളത് 15808 സീറ്റുകൾ മാത്രമാണ്. ജില്ലയിൽ ഉപരിപഠനത്തിന് അവസരം ലഭിക്കാതെ വരുമ്പോൾ വിദ്യാർഥികൾ മംഗളുറു അടക്കമുള്ള ദക്ഷിണ കന്നഡ ജില്ലയിലെ സ്ഥാപങ്ങളെയാണ് ആശ്രയിക്കുന്നത്. കോവിഡിനെ തുടർന്ന് അവിടങ്ങളിൽ അധികം പേർ പോകാനിടയില്ല. ജില്ലയിൽ തെന്നെ ഉപരിപഠനത്തിനായിരിക്കും അവർ ശ്രമിക്കുകയെന്നും എംഎൽഎ പറഞ്ഞു.

കൂടുതൽ പേർ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ചതിനാൽ കാസർകോട്ട് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ

ഈ സാഹചര്യത്തിൽ സീറ്റുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, SSLC, Plus-two, Education, Student, School, MLA, N.A.Nellikunnu, NA Nellikunnu MLA wants increase in Plus One seats.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia