അതുല്യം അധ്യാപകനായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ക്ലാസ് റൂമില്‍
Mar 3, 2015, 16:11 IST
കാസര്‍കോട്: (www.kasargodvartha.com 03/03/2015) അതുല്യം സമ്പൂര്‍ണ നാലാം തരം തുല്യതാ പരിപാടിയുടെ ഭാഗമായി നെല്ലിക്കുന്ന് അതുല്യം വികസന വിദ്യാകേന്ദ്രം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ സന്ദര്‍ശിച്ചു. പഠിതാക്കളുമായി എം.എല്‍.എ സംവദിച്ചു.
എം.എല്‍.എ ഭാഷ സംബന്ധിച്ച് ക്ലാസെടുത്തു. സാക്ഷരതാ കേന്ദ്രത്തിന്റെ വികസനത്തിന് എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ പി.എന്‍ ബാബു, സാക്ഷരതാ പ്രേരക്മാരായ വിജയമ്മ, പ്രീത, ശൈലജ എന്നിവര്‍ സംബന്ധിച്ചു.
26 വനിതകളാണ് കേന്ദ്രത്തിലെ പഠിതാക്കള്‍. 56 വയസുളള ലക്ഷ്മിയാണ് കേന്ദ്രത്തിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്. 26 വയസുള്ള സരസ്വതിയാണ് പ്രായം കുറഞ്ഞ പഠിതാവ്. ജില്ലയില്‍ അതുല്യം പദ്ധതിയില്‍ 6012 പഠിതാക്കളാണ് നാലാം തരം തുല്യത അഭ്യസിക്കുന്നത്. വൈകിട്ട് നാല് മണിമുതല്‍ ആറ് മണിവരെയാണ് ക്ലാസ്. മലയാളം/ കന്നട, ഗണിതം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് എന്നിവയാണ് പഠിപ്പിക്കുന്നത്.

Keywords : Kasaragod, Kerala, N.A.Nellikunnu, MLA, class, Education, School, Students, Athulyam.