മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച് കാസര്‍കോട്ടും
Sep 26, 2014, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 26.09.2014) ഐസ് ബക്കറ്റ് ചലഞ്ചിന് പിന്നാലെ മെഗാ സ്റ്റാര്‍ മമ്മൂട്ടി തുടക്കം കുറിച്ച മൈ ട്രീ ചലഞ്ച് വെല്ലുവിളി ഏറ്റെടുത്ത് കാസര്‍കോട്ടെ സ്‌കൂള്‍ കുട്ടികള്‍ രംഗത്ത്. തച്ചങ്ങാട് ഗവ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മമ്മൂട്ടിയുടെ ചലഞ്ച് ഏറ്റുപിടിച്ചിരിക്കുന്നത്.
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വളപ്പില്‍ തയ്യാറാക്കിയ 60 വൃക്ഷത്തൈകള്‍ നട്ടു കൊണ്ടാണ് ചലഞ്ചിനെ കുട്ടികള്‍ വരവേറ്റത്. ഹെഡ്മാസ്റ്റര്‍ ഇ.ആര്‍. സോമന്‍ അശോക വൃക്ഷത്തൈ നട്ടു, അധ്യാപകനായ അശോക കുമാര്‍, ക്ലാര്‍ക്ക് വിനീഷ, പി.ടി.എ അംഗം ശിവരാമന്‍ എന്നിവരെ ചലഞ്ച് ചെയ്തു. ഉടന്‍ തന്നെ അവര്‍ ചലഞ്ച് ഏറ്റെടുക്കുകയും വൃക്ഷത്തൈകള്‍ നടുകയും ചെയ്തു.
കുട്ടികള്‍ക്ക് പലതരം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സീഡ് കോഡിനേറ്റര്‍ കെ. രാജശ്രീ അശോകത്തിന്റെ ഔഷധ ഗുണത്തെക്കുറിച്ച് സംസാരിച്ചു. അധ്യാപകരായ വിനോദ് സി.പി.വി, അബ്ദുല്‍ ജമാല്‍, സജിത, അനിത, പൂര്‍ണിമ, ജസിത, രജനി, ദീപ, സുമതി, വിജയ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Entertainment, Mammootty-Filim, School, Students, Education, Entertainment, My Tree Challenge.
Advertisement: