മാലിക് ദീനാര്‍ അക്കാദമി പൂര്‍വ വിദ്യാര്‍ത്ഥി ഉപരിപഠനത്തിനായി തുര്‍ക്കിയിലേക്ക്
Oct 15, 2016, 10:06 IST
തളങ്കര: (www.kasargodvartha.com 15/10/2016) അങ്കാറ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് തിയോളജിയില്‍ പി എച്ച് ഡി ചെയ്യുന്നതിന് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ വിദ്യാര്‍ത്ഥി മുസ്തഫ ഹുദവി അല്‍മാലികി ഊജംപാടി തുര്‍ക്കിയിലേക്ക് തിരിക്കുന്നു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ 10 വര്‍ഷത്തെ വിദ്യാഭ്യാസത്തിന് ശേഷം ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കര്‍മ ശാസ്ത്ര പഠനത്തില്‍ പി ജി പഠനം പൂര്‍ത്തീകരിച്ച മുസ്തഫ തര്‍ക്കിഫ് ഭാഷയില്‍ ഡിപ്ലോമ കോഴ്‌സും ചെയ്തിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജിയില്‍ ഡിഗ്രി പഠനവും പൂര്‍ത്തീകരിച്ചു.
പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം നൗഫല്‍ ഹുദവി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. അക്കാദമി കമ്മിറ്റി അംഗങ്ങളായ ഹസൈനാര്‍ ഹാജി തളങ്കര, അബ്ദുര്‍ റഹ് മാന്‍ ബാങ്കോട് എന്നിവര്‍ സ്‌നേഹോപഹാരങ്ങള്‍ കൈമാറി. ഇബ്രാഹിം ഹുദവി ബെളിഞ്ച, നൗഫല്‍ ഹുദവി മല്ലം, റഈസ് ഹുദവി തെരുവത്ത്, അബ്ദുല്‍ നാഫിഅ് ഹുദവി അങ്കോല, ജുബൈര്‍ ഹുദവി കോഡൂര്‍, മുശ്താഖ് ഹുദവി ഏരിയാല്‍, നജീബുല്ല ഹുദവി മംഗളൂരു സംബന്ധിച്ചു.
ഇമാമ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ഹുദവി മുള്ളേരിയ സ്വാഗതവും സ്വാദിഖ് ഹുദവി ആലംപാടി നന്ദിയും പറഞ്ഞു.
Keywords : Thalangara, Malik-Deenar-College, Student, Education, Turkey.