പ്രിമെട്രിക്ക് മൈനോറിറ്റി സ്‌കോളര്‍ഷിപ്പിന് തീയ്യതി നീട്ടണമെന്ന് മുസ്ലിം ലീഗ്
Jul 27, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 27/07/2015) പ്രിമെട്രിക്ക് മൈനോറിറ്റി സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി നീട്ടണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജൂലൈ 31നാണ് അവസാന തീയ്യതി.
മുസ്ലിം കലണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് റമദാന്‍ മാസത്തില്‍ അവധിയായതിനാല്‍ യഥാസമയം അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇതുമൂലം നിരവധി വിദ്യാര്‍ത്ഥികളുടെ അവസരമാണ് നഷ്ടപ്പെടുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.സി മന്ത്രിയോട് ആവശ്യപ്പെട്ടു.

Keywords : Course, Education, Muslim-league, Kasaragod, Kerala, Scholarship, Muslim League demands extension of application date.