യുജിസി നെറ്റ് പരീക്ഷയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് നേടി മുര്‍ഷിദ സുല്‍ത്വാന
Jul 14, 2019, 11:17 IST
കാസര്‍കോട്: (www.kasargodvartha.com 14/07/2019) എന്‍ ടി എ (നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി) നടത്തിയ യുജിസി നെറ്റ് പരീക്ഷയില്‍ കാസര്‍കോട് പട് ള സ്വദേശിനി മുര്‍ഷിദ സുല്‍ത്വാനയ്ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്. പട് ള ഷഫഖ് മഹലിലെ മുഹമ്മദ് ഷാഫി - ജമീല ദമ്പതികളുടെ മകളും കാസര്‍കോട് ഗവ.കോളജ് എം എ എക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ്. കഴിഞ്ഞ വര്‍ഷം നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റില്‍ (നെറ്റ്) മുര്‍ഷിദ സുല്‍ത്വാന യോഗ്യത നേടിയിരുന്നു.
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ് ടു കഴിഞ്ഞ ശേഷം കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ ഡിഗ്രിക്ക് ചേര്‍ന്ന മുര്‍ഷിദ സുല്‍ത്വാന ബി എ എക്കണോമിക്‌സില്‍ യുണിവേഴ്‌സിറ്റി ടോപ്പര്‍ കൂടിയായിരുന്നു.
കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്ടഌയുടെ സഹോദരിയാണ്. നേരത്തെ എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന മുജീബ് മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ മൂന്നാം റാങ്ക് നേടിയിരുന്നു. ആഇശത്ത് ഷമീമ, ഷറീന ഫാത്തിമ എന്നിവര്‍ സഹോദരിമാരാണ്.
Related News: കണ്ണൂര്‍ യുണിവേഴ്‌സിറ്റി ബി എ എക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കുമായി മുര്‍ഷിദ സുല്‍ത്താന, ഷഫഖ് മഹലിലേക്ക് റാങ്ക് എത്തുന്നത് ഇത് രണ്ടാം തവണ
Keywords: Kerala, kasaragod, news, Examination, Test, Victory, Student, Girl, Patla, Education, Murshida Sulthana gets UGC NET Junior Research Fellowship.