മുന്നാട് പീപ്പിള്‍സ് കോളജിന്റെ ഡോക്യുമെന്ററി 'അഗ്രഗാമി' ചിത്രീകരണം തുടങ്ങി
Jul 11, 2015, 10:00 IST
മുന്നാട്: (www.kasargodvartha.com 11/07/2015) മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദശവാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നിര്‍മിക്കുന്ന ഡോക്യുമെന്ററി ചിത്രമായ 'അഗ്രഗാമി'യുടെ സ്വിച്ച് ഓണ്‍ കര്‍മം കോളജില്‍ നടന്നു. മുന്നാട് എന്ന ഗ്രാമത്തിന്റെ ചരിത്രവും 10 വര്‍ഷക്കാലത്തെ കോളജിന്റെ വിദ്യാഭ്യാസ - സാംസ്‌കാരിക - സാമൂഹിക മേഖലകളിലുള്ള ഇടപെടലുകളുടെയും നേര്‍ ചിത്രീകരണമാണ് 'അഗ്രഗാമി' യിലൂടെ ഉദ്ദേശിക്കുന്നത്.
കാസര്‍കോട് വിദ്യാഭ്യാസ സഹകരണ സംഘം പ്രസിഡണ്ട് പി. രാഘവന്‍ ചിത്രീകരണം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി.കെ. ലൂക്കോസ് അധ്യക്ഷത വഹിച്ചു.
സൊസൈറ്റി ഭരണ സമിതി അംഗങ്ങളായ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എ. വിജയന്‍, എം. ലതിക, സൊസൈറ്റി സെക്രട്ടറി ഇ.കെ രാജേഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി. സുരേഷ് പയ്യങ്ങാനം, സനല്‍ പാടിക്കാനം, എ.കെ നസിറുദ്ദീന്‍, കെ. വിപിന്‍ എന്നിവര്‍ സംസാരിച്ചു. കോ -ഓഡിനേറ്റര്‍മാരായ ടി.വി അജയകുമാര്‍ സ്വാഗതവും ടി.എം അശ്വിനി നന്ദിയും പറഞ്ഞു.

Keywords : Munnad, College, Documentary, Education, Students, Inauguration, Munnad People's college, Munnad people's college documentary shooting switch on.