city-gold-ad-for-blogger

കൂട്ടപ്പുന്നയിലെ രാകേഷിനെ സഹായിക്കാന്‍ മുന്നാട് പീപ്പിള്‍സ് കോളജിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

മുന്നാട്: (www.kasargodvartha.com 19/01/2016) വിധി തളര്‍ത്തിയ കൂട്ടപ്പുന്നയിലെ രാകേഷിന്റെ നിശ്ചയദാര്‍ഢ്യത്തിന് പിന്തുണയുമായി മുന്നാട് പീപ്പിള്‍സ് സഹകരണ കോളജ് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ രംഗത്തെത്തി. നാലു വര്‍ഷം മുന്‍പ് നട്ടെല്ലിന് കാന്‍സര്‍ ബാധിച്ച് കിടപ്പിലായ രാകേഷ് ജീവിതം മുന്നോട്ടു നീക്കാന്‍ വഴിയില്ലാതെ നില്‍ക്കുമ്പോഴാണ് പാഴ് വസ്തുക്കളില്‍ നിന്ന് ശില്‍പങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്.

ഇത് ശ്രമകരമായതിനാലും വില്‍പന നടത്താന്‍ ബുദ്ധിമുട്ടായതിനാലും തുടര്‍ന്ന് അമ്മയുടെ സഹായത്തോടെ പലഹാരങ്ങള്‍ തയ്യാറാക്കി കടകളില്‍ എത്തിച്ച് വില്‍ക്കാന്‍ തുടങ്ങി. ഇതറിഞ്ഞാണ് മുന്നാട് പീപ്പിള്‍സ് കോളജ് എന്‍എസ്എസ് യൂണിറ്റ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കാര്‍ഷികോല്‍സവത്തിന്റെ ഭാഗമായി രാകേഷ് തയ്യാറാക്കിയ പലഹാരങ്ങള്‍ വില്‍പന നടത്തി സഹായിക്കാന്‍ തയ്യാറായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാലായിരത്തോളം രൂപയുടെ പലഹാരങ്ങള്‍ വില്‍പന നടത്താന്‍ വളണ്ടിയര്‍മാര്‍ക്ക് സാധിച്ചു.

രണ്ടു ദിവസങ്ങളിലും ഉച്ചയ്ക്ക് മുമ്പ് തന്നെ പലഹാരങ്ങള്‍ വിറ്റ് തീര്‍ന്നു പോയി. മൂന്നാം ദിവസവും പരമാവധി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എന്‍എസ്എസ് യൂണിറ്റ്. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നേതൃത്വം നല്‍കി. വളണ്ടിയര്‍ സെക്രട്ടറിമാരായ കെ.പി സുകത, സി. രേഷ്മ, എം. റോഷിത്, എം. പ്രിയേഷ് എന്നിവരോടൊപ്പം കെ. നവ്യ, വി.എസ് വിഷ്ണു ,എ. അഖില, കെ. ശ്രുതി, കെ. ശ്വേത, എ. കാവ്യ, കെ. സംഗീത എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ സഹായമായി.

കൂട്ടപ്പുന്നയിലെ രാകേഷിനെ സഹായിക്കാന്‍ മുന്നാട് പീപ്പിള്‍സ് കോളജിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

Keywords : Munnad, College, Students, Helping hands, Education, School.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia