അത്യാഹിത ഘട്ടങ്ങളില്‍ സഹായമാവാന്‍ മുന്നാട് പീപ്പിള്‍സ് കോളജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍
Jan 19, 2015, 11:00 IST
മുന്നാട്: (www.kasargodvartha.com 19/01/2015) മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍.എസ്.എസ് യൂണിറ്റും കാസര്‍കോട് ട്രോമ കെയര്‍ സൊസൈറ്റിയും സംയുക്തമായി തെരഞ്ഞെടുത്ത എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് ട്രോമാ കെയറില്‍ പരിശീലനം നല്‍കി. റോഡപകടങ്ങള്‍ കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ അപകടങ്ങളില്‍പെടുന്നവരെ സഹായിക്കാനും റോഡ് സുരക്ഷാ ബോധവല്‍ക്കരണം നടത്താനും പ്രാപ്തരാക്കാനും ഉദ്ദേശിച്ചാണ് പരിശീലനം നടത്തിയത്. 80 വളണ്ടിയര്‍മാര്‍ ക്ലാസില്‍ പങ്കെടുത്തു.
ഡി.സി.ആര്‍.ബി. ഡിവൈഎസ്പി ദാമോധരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ ട്രോമ കെയര്‍ സൊസൈറ്റി സെക്രട്ടറി വി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. അപകട സാഹചര്യങ്ങളിലെ പ്രഥമ ശുശ്രൂഷ, നേതൃത്വ പാടവം, റോഡ് സുരക്ഷ ബോധവല്‍കരണം എന്നീ വിഷയങ്ങളില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോ.വേണുഗോപാല്‍, ജെസിഐ ട്രെയിനര്‍ കെ. വിജയന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈകുണ്ഠന്‍ എന്നിവര്‍ ക്ലാസെടുത്തു.
ട്രോമ കെയര്‍ വളണ്ടിയര്‍മാരായ കെ.വി സുരേഷ്‌കുമാര്‍, കെ പ്രമോദ്, സുരേഷ് എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും വി ജ്യോതി നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Munnad, College, Students, Education, Munnad College.

Advertisement: