അന്താരാഷ്ട്ര കുടുംബാസൂത്രണ സമ്മേളനത്തില്‍ മുനാസ് ഇര്‍ശാദി പ്രബന്ധമവതരിപ്പിക്കും
Jan 14, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 14/01/2016) ചെന്നൈയില്‍ നടക്കുന്ന അന്താരാഷ്ട്ര കുടുംബാസൂത്രണ സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിക്കാനുള്ള അവസരം കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ലഭിച്ചു. ഫെബ്രുവരി 26 ന് ചെന്നൈ ബിഎസ് അബ്ദുര്‍ റഹ് മാന്‍ യൂണിവേഴ്‌സിറ്റി ഇസ്ലാമിക് സ്റ്റഡീസ് ഡിപാര്‍ട്ട്‌മെന്റ് ചെന്നൈ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട കുടുബാസൂത്രണ സമ്മേളനത്തിലെ കുടുംബ ജീവിതം പ്രശ്‌നങ്ങളും പരിഹാരങ്ങളും ഇസ്ലാമിക കാഴ്ചപ്പാടില്‍ എന്ന സെമിനാര്‍ സെഷനില്‍ വിഷയമവതരിപ്പിക്കാനുള്ള അവസരമാണ് ചേരൂര്‍ സ്വദേശിയായ മുനാസ് ഇര്‍ശാദിക്ക് ലഭിച്ചിരിക്കുന്നത്.
ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പൂര്‍വ വിദ്യാര്‍ത്ഥിയായ മുനാസ് ഇര്‍ശാദി ശിശു പരിപാലന മനശാസ്ത്രം ഖുര്‍ആനിലൂടെ എന്ന വിഷയത്തിലാണ് സെമിനാറില്‍ പ്രബന്ധമതരിപ്പിക്കുന്നത്. ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങ്ങളിലെ ഇരുപതോളം രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖ അക്കാദമിസ്റ്റുകളും മനശാസ്ത്ര വിദഗ്ദരും പ്രതിനിധീകരിക്കുന്ന സമ്മേളനത്തിലെ ഏക മലയാളി സാന്നിധ്യമാണ് മുനാസ് ഇര്‍ശാദിയുടേത്.
എംഐസി ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാം ആന്‍ഡ് കണ്ടംപററി സ്റ്റഡീസില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ മുനാസ് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സ് ഡിപാര്‍ട്ട്‌മെന്റ് ഗവേഷണ വിഭാഗത്തിലെ പഠിതാവാണ്. ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രമുഖ സിറിയന്‍ പണ്ഡിതനായ ശൈഖ് റമസാന്‍ ബൂത്വിയും അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാന മേഖലയിലെ സംഭാവനകളും എന്ന വിഷയത്തില്‍ മാസ്റ്റര്‍ തിസീസ് പൂര്‍ത്തിയാക്കിയ മുനാസ് ചേരൂര്‍ ദേശത്തില്‍ ഹൗസിലെ ആമിന യൂസുഫ് ദമ്പതികളുടെ മകനാണ്.
Keywords : Kasaragod, Conference, Kerala, Chennai, Seminar, MIC, Student, Education, Munas Irshadi.