ജി വി എച്ച് എസ് എസ് മുള്ളേരിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി
Aug 17, 2016, 11:00 IST
മുള്ളേരിയ: (www.kasargodvartha.com 17.08.2016) ജി വി എച്ച് എസ് എസ് മുള്ളേരിയയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. 2006 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഹയര്‍ സെക്കന്‍ഡറിയില്‍ പഠിച്ച വിദ്യാര്‍ത്ഥികളാണ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് വേദി ഒരുക്കിയത്.
തങ്ങളുടെ സ്‌കൂള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല എന്‍ എസ് എസ് യൂണിറ്റ് എന്ന ബഹുമതി നേടിയ സന്തോഷം പരസ്പരം പങ്കുവെച്ചു. സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ഏറ്റവും നല്ല പ്രോഗ്രാം ഓഫീസര്‍ പുരസ്‌കാരം നേടിയ ഇതേ സ്‌കൂളിലെ പ്രോഗ്രാം ഓഫീസര്‍ ആയിരുന്ന ശാഹുല്‍ ഹമീദ് പുണ്ടൂരിനെയും, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ നാരായണന്‍ പൊന്നാട അണിയിച്ചു ആദരിച്ചു.
ഹയര്‍ സെക്കന്‍ഡറി വിഭാഗം സംസ്ഥാനത്തെ ഏറ്റവും നല്ല വളണ്ടിയറായ തിരഞ്ഞെടുത്ത ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സൂര്യയെയും ആദരിച്ചു. സുധീഷ് എം അധ്യക്ഷത വഹിച്ച പരിപാടി പ്രിന്‍സിപ്പാള്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. അജിത് കുമാര്‍, രഞ്ജിത്ത്, അഹല്യ, ഉദനേഷ എം ദിതേഷ്, ദീപ്തി, ശരത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords : GVHSS, Mulleria, School, Education, Meet, Inauguration, Old Students.