city-gold-ad-for-blogger
Aster MIMS 10/10/2023

മുഹിമ്മാത്ത് ഹൈസ്‌കൂളിന് ഹയര്‍ സെക്കന്ററി അംഗീകാരം

പുത്തിഗെ: മുഹിമ്മാത്ത് ഹൈസ്‌കൂളിന് ഹയര്‍സെക്കന്ററി സ്‌കൂളായി സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചു. സയന്‍സ്, കൊമേഴ്‌സ് ബാച്ചുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. പ്രവേശനത്തിനുള്ള അപേക്ഷ ഫോറം വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 14 വരെ പുത്തിഗെ മുഹിമ്മാത്ത് ഹൈസ്‌കൂള്‍ ഓഫീസില്‍ സ്വീകരിക്കും.

എസ്.എസ്.എല്‍.സിക്കു ശേഷം തുടര്‍ പഠനത്തിന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന പുത്തിഗെ ഭാഗത്ത് മുഹിമ്മാത്തിനു കീഴില്‍ ഹയര്‍ സെക്കന്ററി അനുവദിച്ചത് ഏറെ സഹായകമാവും. മുഹിമ്മാത്ത് സ്‌കൂളിന് ഇതിനകം ദേശീയ ന്യൂനപക്ഷ സ്ഥാപന കമ്മീഷന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. നിലവില്‍ 2,500ലേറെ വിദ്യാര്‍ത്ഥികളുള്ള മുഹിമ്മാത്ത് ഹൈസ്‌കൂളില്‍ കഴിഞ്ഞ എസ്.എസ്.എല്‍ സി പരീക്ഷകളില്‍ 100 ലേറെ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടിയിരുന്നു.
മുഹിമ്മാത്ത് ഹൈസ്‌കൂളിന് ഹയര്‍ സെക്കന്ററി അംഗീകാരം

മുഹിമ്മാത്ത് ഹൈസ്‌കൂളിന് ഹയര്‍ സെക്കന്ററി അംഗീകാരം നല്‍കിയ സംസ്ഥാന സര്‍ക്കാറിനെയും അംഗീകാരം ലഭ്യമാക്കുന്നതിന് പരിശ്രമിച്ച മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖിനെയും സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഹിമ്മാത്ത് യോഗം അഭിനന്ദിച്ചു.

ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, ട്രഷറര്‍ ഹാജി അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സി.കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, എം. അന്തുഞ്ഞി മൊഗര്‍, ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ അംഗടിമുഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords : Puthige, Muhimmath, School, Education, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL