city-gold-ad-for-blogger
Aster MIMS 10/10/2023

മു­ഹി­മ്മാ­ത്ത് സ­മ്മേ­ള­ന­ത്തി­ന് സന­ദ് ദാ­ന­ത്തോടെ സ­മാപനം

മു­ഹി­മ്മാ­ത്ത് സ­മ്മേ­ള­ന­ത്തി­ന് സന­ദ് ദാ­ന­ത്തോടെ സ­മാപനം
മുഹി­മ്മാ­ത്ത് ന്യൂ­ന പ­ക്ഷ പദ­വി പ്ര­ഖ്യാപ­നം ന­ടത്തി­യ ശേ­ഷം ജ­ന­റല്‍ മാ­നേ­ജര്‍
എ.കെ. ഇ­സ്സു­ദ്ദീന്‍ സ­ഖാ­ഫി­ക്ക് എന്‍.എ നെല്ലി­ക്കു­ന്ന് എം.എല്‍. എ സര്‍­ട്ടി­ഫിക്ക­റ്റ് കൈ­മാ­റുന്നു.
പു­ത്തിഗെ: വി­ശ്വാ­സി സ­ഹ­സ്ര­ങ്ങ­ളു­ടെ മ­ഹാ­സംഗ­മം തീര്‍­ത്ത് മു­ഹി­മ്മാ­ത്ത് ഇ­രു­പതാം വാര്‍ഷി­ക സ­മ്മേ­ള­ന­ത്തി­ന് സന­ദ് ദാ­ന­ത്തോടെ ആ­വേ­ശ­ക­രമായ പ­രി­സ­മാ­പ്തി. ആ­യി­ര­ക്ക­ണ­ക്കി­നു പ­ണ്ഡി­ത­രെയും മു­ത­അല്ലി­മീ­ങ്ങ­ളെയും സാ­ക്ഷി­യാ­ക്കി 22 യു­വ­പ­ണ്ഡി­തര്‍ ഗു­രു­വ­ര്യ­രില്‍ നിന്ന് മ­ത­ബി­രു­ദവും സ്ഥാ­ന­വ­സ്­ത്ര­ങ്ങളും ഏ­റ്റു­വാ­ങ്ങി സമൂ­ഹ സേ­വ­ന­ത്തി­നി­റങ്ങി.

ജില്ല­യു­ടെ മ­ഹല്ലു­ക­ളില്‍­നിന്നും കര്‍­ണാ­ട­ക­യു­ടെ വിവി­ധ ദി­ക്കു­ക­ളില്‍ നിന്നും സ്‌­പെ­ഷ്യല്‍ വാ­ഹ­ന­ങ്ങ­ളിലും മ­റ്റു­മാ­യി ഒ­ഴു­കി­യെത്തി­യ പ­തി­നാ­യി­രങ്ങള്‍, ര­ണ്ട്­ പ­തി­റ്റാ­ണ്ട് കൊ­ണ്ട് മു­ഹി­മ്മാ­ത്ത് സ­മൂ­ഹ മ­ന­സ്സില്‍ നേ­ടി­യെ­ടു­ത്ത സ്വാ­ധീ­ന­ത്തി­ന് അം­ഗീ­കാ­രം ചാര്‍­ത്തി.

മ­ത­ത്തി­ന്റെയും രാ­ഷ്ട്രീ­യ­ത്തി­ന്റെയും പേ­രില്‍ വര്‍­ഗീ­യ­തയും സ്­പര്‍­ദ്ധയും വ­ള­ര്‍­ത്തു­ന്ന­വര്‍­ക്കെ­തി­രെ താ­ക്കീ­താ­യി മാ­റി­യ സ­മ്മേ­ള­ന­ത്തില്‍ നാ­ടി­ന്റെ പൂര്‍­വ്വകാ­ല പ്ര­താ­പം വീ­ണ്ടെ­ടു­ക്കു­ന്ന­തി­ന് ഒ­റ്റ­ക്കെ­ട്ടാ­യി മു­ന്നേ­റാന്‍ ആ­ഹ്വാ­ന­മു­യര്‍­ന്നു. വൈ­കി­ട്ട് നാ­ലു­മ­ണി­യോ­ടെ തു­ടങ്ങി­യ സ­ന­ദദാ­ന­സ­മ്മേള­നം അര്‍­ധ­രാ­ത്രി പി­ന്നി­ട്ടാ­ണ് സ­മാ­പി­ച്ചത്. മൂ­ന്ന് ദി­വസ­ത്തെ വിവി­ധ സ­മ്മേ­ള­ന പ­രി­പാ­ടി­ക­ളില്‍ അ­ര­ല­ക്ഷ­ത്തി­ലേ­റെ പേര്‍ മു­ഹി­മ്മാ­ത്ത് ന­ഗ­രി­യി­ലെ­ത്തി­.

സ­മാ­പ­ന സ­മ്മേള­നം സ­യ്യി­ദ് അ­ലി ബാഫ­ഖി ത­ങ്ങ­ളു­ടെ പ്രാര്‍ഥ­ന­യോ­ടെ­യാ­ണ് ആ­രം­ഭി­ച്ചത്. ഖാ­സി സ­യ്യി­ദ് മു­ഹമ്മ­ദ് ഉ­മ­റുല്‍ ഫാ­റൂ­ഖ് അല്‍­ബു­ഖാ­രി­യു­ടെ അ­ധ്യ­ക്ഷ­ത­യില്‍ അ­ഖി­ലേ­ന്ത്യാ ജം­ഇ­യ്യ­ത്തുല്‍ ഉ­ല­മ ജ­ന­റല്‍ സെ­ക്രട്ട­റി കാ­ന്ത­പു­രം എ.പി. അ­ബൂ­ബ­ക്കര്‍ മു­സ്ലി­യാര്‍ ഉ­ദ്­ഘാട­നം ചെ­യ്­തു. സ­അ­ദി­യ്യ ജ­ന­റല്‍ സെ­ക്രട്ട­റി സ­യ്യി­ദ് കെ.എ­സ് ആ­റ്റ­ക്കോ­യ ത­ങ്ങള്‍ കു­മ്പോല്‍ സ്ഥാ­ന­വ­സ്­ത്രം വി­ത­ര­ണം ചെ­യ്തു. സ­യ്യി­ദ് ജ­അ്­ഫര്‍ സ്വാ­ദി­ഖ് ത­ങ്ങള്‍ കു­മ്പോല്‍ പ്ര­വാ­സി സ­മ്മേള­നം ഉ­ദ്­ഘാട­നം ചെ­യ്­തു.

മു­ഹി­മ്മാ­ത്ത് ഹാന്‍­ഡി­ക്രാ­ഫ്­റ്റ് ഇന്‍­സ്റ്റി­റ്റിയൂ­ട്ട് സ­മ­സ്­ത സെ­ക്രട്ട­റി കെ.പി. ഹം­സ മു­സ്ലി­യാര്‍ ചി­ത്താ­രി ഉ­ദ്­ഘാട­നം ചെ­യ്തു. ഹൈ­സ്­കൂള്‍ പുതി­യ ബ്ലോ­ക്ക് പി. ക­രു­ണാ­ക­രന്‍ എം പിയും മു­ഹി­മ്മാ­ത്ത് ന്യൂന­പ­ക്ഷ പദ­വി പ്ര­ഖ്യാപ­നം എന്‍ എ നെല്ലി­ക്കു­ന്ന് എം എല്‍ എയും മു­ഹി­മ്മാ­ത്ത് ഹൈ­സ്­കൂള്‍ സ്­മാര്‍­ട്ട് ക്ലാ­സ്‌റൂം പി.ബി. അ­ബ്ദു­റ­സാ­ഖ് എം എല്‍ എയും നിര്‍­വ­ഹി­ച്ചു. മുന്‍ കേ­ന്ദ്ര മന്ത്രി സി.എം ഇ­ബ്രാ­ഹീം, യു.ടി ഖാ­ദിര്‍ എം.എല്‍ എ അ­വാര്‍­ഡ് ദാ­നം നിര്‍­വ­ഹിച്ചു.

വി­വി­ധ ഉ­ത്­പ­ന്ന­ങ്ങ­ളു­ടെ വി­ത­ര­ണോ­ദ്­ഘാട­നം അഡ്വ. സി.എ­ച്ച്. കു­ഞ്ഞമ്പു, പി.എ അ­ഷ്‌­റ­ഫലി, ജില്ലാ ഇന്‍­ഫര്‍­മേഷന്‍ ഓ­ഫീ­സര്‍ കെ. അ­ബ്ദു­റ­ഹ്്­മാന്‍, പൂ­ന അ­ബ്ദു­റ­ഹ്മാന്‍ ഹാ­ജി എ­ന്നി­വര്‍ നിര്‍­വ­ഹിച്ചു. ബി എ­സ് അ­ബ്­ദുല്ല­ക്കു­ഞ്ഞി ഫൈ­സി സ്വാഗ­തം പ­റ­ഞ്ഞു.

സ­മാ­പ­ന സ­മ്മേ­ള­ന­ത്തില്‍ എ.കെ. അ­ബ്ദു­റ­ഹ്മാന്‍ മു­സ്ലി­യാര്‍, സ­യ്യി­ദ് ഹ­സന്‍ അ­ഹ്­ദല്‍ തങ്ങള്‍, എം അ­ലി­ക്കു­ഞ്ഞി മു­സ്ലി­യാര്‍ ഷി­റി­യ, സ­യ്യി­ദ് ഇ­ബ്രാഹിം പൂ­ക്കു­ഞ്ഞി തങ്ങള്‍, ബേ­ക്കല്‍ ഇ­ബ്രാഹിം മു­സ്ല­ി­യാര്‍, അ­ബ്ദുല്‍ ഹ­മീ­ദ് മു­സ്ലി­യാ­ര്‍ മ­ച്ചം­പാടി, അ­ബ്ബാ­സ് മു­സ്ലി­യാര്‍ മ­ഞ്ഞ­നാടി, മാണി­ക്കോ­ത്ത് അ­ബ്ദുല്ല മു­സ്‌ലി­യാര്‍, കെ.പി ഹു­സൈന്‍ സ­അദി, കു­ട്ട­ശ്ശേ­രി അ­ബ്ദുല്ല ബാ­ഖവി, വി.പി.എം ഫൈ­സി വി­ല്യാ­പ്പള്ളി, പ­ട്ടു­വം കെ.പി അ­ബൂ­ബ­ക്കര്‍ മു­സ്‌ലി­യാര്‍, എന്‍,എം അ­ബ്ദു റ­ഹ്മാന്‍ മു­സ്‌ലി­യാര്‍, അ­ബ്ദു­സ്സലാം മു­സ്ലി­യാര്‍ ദേ­വ­ര്‍­ശ്ശോല, എ.കെ. ഇ­സ്സു­ദ്ദീന്‍ സ­ഖാഫി, പ­ള്ള­ങ്കോ­ട് അ­ബ്ദുല്‍ ഖാ­ദിര്‍ മ­ദനി, സ­യ്യി­ദ് ഹ­ബീ­ബ് അ­ഹ്­ദല്‍ തങ്ങള്‍, സ­യ്യി­ദ് മു­നീ­റുല്‍ അ­ഹ്­ദല്‍ തങ്ങള്‍, സി. അ­ബ്ദുല്ല മു­സ്ലി­യാര്‍, ഹാ­ജി അ­മീറ­ലി ചൂരി, മി­ത്തൂര്‍ ഉ­സ­്­മാന്‍ ഹാജി, സയ്യി­ദ് ഇ­ബ്രാഹീം അല്‍ ഹാ­ദി ചൂരി, സ­യ്യി­ദ് അ­ബ്ദുല്‍ അ­സീസ് ഐ­ദ­റൂസി, സു­ലൈ­മാന്‍ ക­രി­വെ­ള്ളൂര്‍, സി.കെ അ­ബ്ദുല്‍ ഖാ­ദിര്‍ ദാ­രിമി, റ­സാ­ഖ് സ­ഖാ­ഫി കോ­ട്ട­ക്കുന്ന്, ഹ­മീ­ദ് മൊല­വി ആ­ല­മ്പാടി, കൊല്ല­മ്പാ­ടി അ­ബ്ദുല്‍ ഖാ­ദിര്‍ സ­അദി, എ.ബി മൊ­യ്­തു സ­അദി, മൂ­സ സ­ഖാ­ഫി ക­ള­ത്തൂര്‍, അ­ബ്ദുല്‍ ഖാ­ദിര്‍ സ­ഖാ­ഫി മൊ­ഗ്രാല്‍ തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗ­ിച്ചു. ബ­ശീര്‍ പു­ളി­ക്കൂര്‍ നന്ദി പ­റഞ്ഞു.

Releated News:
പ്രാ­ദേശി­ക വി­കസ­ന അ­സ­ന്തു­ലി­താ­വ­സ്ഥ രാ­ജ്യ പു­രോ­ഗ­തി­ക്ക് ത­ട­സ്സം: കാ­ന്ത­പു­രം Keywords: Kanthapuram, puthige, kasaragod, Kerala, Muhimmath, A.P. Aboobacker Musliyar, Kinfra Park, Devolepment, Road, Education, Muhimmath, Muhimmath annual convocation held

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL