Success | ജെ ഇ ഇ മെയിൻ പരീക്ഷയിൽ മികവാർന്ന വിജയം നേടി കാസർകോട് സ്വദേശി മുഹമ്മദ് ഉസൈർ

● മൊഗ്രാൽ നടുപ്പളളത്തെ ഇസ്മാഈൽ - ഹമീദ ദമ്പതികളുടെ മകനാണ്
● ഉസൈർ 99.172% സ്കോർ നേടി.
● 12.58 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി.
മൊഗ്രാൽ: (KasargodVartha) ബി.ഇ./ബി.ടെക് ദേശീയതല പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജനുവരി 22 മുതൽ 29 വരെ നടത്തിയ ജെ ഇ ഇ മെയിൻ പരീക്ഷയുടെ ആദ്യ സെഷൻ (പേപർ 1) ഫലം പുറത്തുവന്നപ്പോൾ മികച്ച വിജയം കൈവരിച്ച് കാസർകോട് സ്വദേശി. മൊഗ്രാൽ നടുപ്പളളത്തെ പ്രവാസിയായ ഇസ്മാഈൽ - ഹമീദ ദമ്പതികളുടെ മകൻ എൻ ഐ മുഹമ്മദ് ഉസൈർ ആണ് ഈ ഉജ്വല നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച എൻജിനീയറിങ് കോളജുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് വേണ്ടി നടത്തുന്ന ജെഇഇ മെയിൻ പരീക്ഷയിൽ 99.172% സ്കോർ നേടിയാണ് ഉസൈർ നാടിന് അഭിമാനമായത്. 12.58 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ രാജ്യത്താകമാനമായി ഒരു പെൺകുട്ടി ഉൾപ്പെടെ 14 പേർക്ക് മുഴുവൻ സ്കോർ ലഭിച്ചു. കേരളത്തിൽനിന്ന് ആർക്കും മുഴുവൻ മാർക്കില്ല. കോഴിക്കോട് സ്വദേശി ബി എൻ അക്ഷയ് ബിജു കേരളത്തിൽ ആദ്യസ്ഥാനം നേടി (99.99605 സ്കോർ).
ഉസൈറിൻ്റെ ജ്യേഷ്ഠൻ മെറിറ്റ് സീറ്റിൽ പ്രവേശനം നേടി കോഴിക്കോട് കെഎംസിടി മെഡികൽ കോളജിൽ എംബിബിഎസിന് പഠിക്കുകയാണ്. സഹോദരന്റെ പാത പിന്തുടർന്ന് ഉസൈറും മികച്ച വിജയം നേടിയത് കുടുംബത്തിന് ഇരട്ടി സന്തോഷം നൽകുന്നു.
ഈ വാർത്ത പങ്കുവെയ്ക്കാനും, അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Muhammad Usair from Kasaragod scores 99.172% in JEE Main, achieving remarkable success, and following his brother’s footsteps in academics.
#JEE #Kasaragod #Success #MuhammadUsair #JEEResult #Engineering