city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തുര്‍ക്കിയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയും

കാസര്‍കോട്: (www.kasargodvartha.com 27/04/2015) തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഖ്ഷബന്ദി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ സംബന്ധിക്കാന്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയും. മര്‍കസ് ഗാര്‍ഡന്‍ ഓഫ് ക്യാമ്പസായ കാന്തപുരം മദ്‌റസത്തുല്‍ ഇമാം റബ്ബാനിയിലെ നാലു വിദ്യാര്‍ഥികളോടൊപ്പമാണ് കാസര്‍കോട്ടെ മുബീന്‍ അബ്ദുല്‍ ഖാദറും തിരഞ്ഞെടുക്കപ്പെട്ടത്.

എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ മകനാണ് മുബീന്‍. ഫൗണ്ടേഷനു കീഴില്‍ വ്യത്യസ്ത രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് സമ്മേളന പ്രതിനിധികള്‍.

ഇറ്റലി, സെര്‍ബിയ, കിര്‍ഗിസ്ഥാന്‍, ഗിനിയ, ഘാന, എത്യോപ്യ, ഇറാഖ്, സിറിയ, ഇറാന്‍, ബുര്‍ഖിനാഫാസോ, മലേഷ്യ, പാക്കിസ്താന്‍ തുടങ്ങിയ പതിനഞ്ചോളം രാഷ്ട്രങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയിലെത്തിയിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷം സഅദിയ്യ ഇംഗ്ലീഷ് മീഡിയം എസ്.എസ്.എല്‍.സി പൂര്‍ത്തീകരിച്ച മുഹമ്മദ് മുബീന്‍ ഈവര്‍ഷമാണ് മര്‍കസിലെ മദ്‌റസത്തു ഇമാം റബ്ബാനിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തുര്‍ക്കിയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയും


Keywords : Kasaragod, Kerala, Education, Student, SSF, Pallangod Abdul Kader Madani, Mubeen Abdul Kader, Markaz, Mubeen Abdul Kader selected to for International students conference.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia