city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികള്‍ നന്മയുടെ പ്രചാരകരാവണം: എം.എസ്.എം ജില്ലാ സംഗമം

കാസര്‍കോട്: (www.kasargodvartha.com 11/10/2015) വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന അനുകരണ ഭ്രമം അത്യാപത്താണെന്ന് നന്മ തിന്മകള്‍ വേര്‍ത്തിരിച്ചറിഞ്ഞ് നല്ല ശീലങ്ങളെ പിന്‍ പറ്റാനും നന്മകള്‍ പ്രചരിപ്പിക്കുവാനും വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകണെമെന്ന് എം.എസ്.എം ജില്ലാ കമ്മിറ്റി കാസര്‍കോട് ഗവ. കോളജില്‍ സംഘടിപ്പിച്ച ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ ജില്ലാ സംഗമം ഹൈസെക് ആഹ്വാനം ചെയ്തു. കാമ്പസുകള്‍ സൗഹാര്‍ദത്തിന്റ വിളനിലങ്ങളാകണം. കാലുഷ്യത്തിന്റെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കരുത്.

ഹൈസ്‌കൂളില്‍ പഠിക്കുന്ന ഭാഷകള്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലും പഠിക്കുന്നതിനുള്ള നടപടി ക്രമങ്ങളും ഉപാധികളും ലളിതമാക്കണം. പ്ലസ്‌വണ്‍ അഡ്മിഷനിലെ അനിശ്ചതത്വവും കാലതാമസവും ഒഴിവാക്കി എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കുന്ന എല്ലാ കുട്ടികള്‍ക്കും സ്‌കൂളില്‍ തന്നെ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ ലഭിക്കുന്ന വിധത്തില്‍ സൗകര്യമൊരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ലാ പ്രസിഡണ്ട് ഫാരിസ് പാറപ്പള്ളി അധ്യക്ഷത വഹിച്ചു. അസ്ഹര്‍ മദനി, ശരീഫ് തളങ്കര, ഇംതിയാസ് നായന്മാര്‍മൂല, കെ.എം ഷാഫി പ്രസംഗിച്ചു. മുനവ്വര്‍ സ്വലാഹി, ഹാരിസ് കായക്കൊടി, ഷബീബ് സ്വലാഹി, ഹസ്സന്‍ അന്‍സാരി, സാക്കിര്‍ സ്വലാഹി, സക്കീര്‍ സലഫി പ്രഭാഷണം നടത്തി. പാനല്‍ ചര്‍ച്ച, ഡോക്യുമെന്‍ഡറി പ്രദര്‍ശനം, എ.ടി കോര്‍ണര്‍ തുടങ്ങിയ പരിപാടികളും നടന്നു.

വിദ്യാര്‍ത്ഥികള്‍ നന്മയുടെ പ്രചാരകരാവണം: എം.എസ്.എം ജില്ലാ സംഗമം

Keywords : Kasaragod, Kerala, Students, Education, Meet, MSM, Dr Khader Mangad, MSM students meet conducted. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia