city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

MSM ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം; പ്രൊഫ്‌കോണ്‍ പ്രഖ്യാപനം പ്രോജ്വലമായി

കാസര്‍കോട്: (www.kasargodvartha.com 02.11.2014) മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സമിതി 2015 ഫെബ്രുവരി 13 മുതല്‍ 15 വരെ തീയ്യതികളില്‍ സംഘടിപ്പിക്കുന്ന 19-ാമത് ദേശീയ പ്രൊഫണല്‍ വിദ്യാര്‍ത്ഥി സമ്മേളനം 'പ്രോഫ്‌കോണ്‍' പ്രഖ്യാപന സമ്മേളനം പ്രോജ്വലമായി. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി പ്രഖ്യാപനം നിര്‍വഹിച്ചു.

എം.എസ്.എം. സംസ്ഥാന പ്രസിഡണ്ട് ടി.കെ. ത്വല്‍ഹത്ത് സ്വലാഹി അധ്യക്ഷത വഹിച്ചു. മുഖ്യാഥിതിയായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പങ്കെടുത്തു. സി.എല്‍.അഹ്മ്മദ്, സത്താര്‍ കാഞ്ഞങ്ങാട്, ഇംത്യാസ്, ബഷീര്‍ കൊമ്പനടുക്കം, മുനീര്‍, ഫാരിസ് മദനി, ഉമര്‍ഫാറൂഖ്, താജുദ്ദീന്‍ സ്വലാഹി, ഡോ. നജ്മുദ്ദീന്‍, ഡോ. ഷബീല്‍ പി.എന്‍, ഇ. നബീല്‍, എം.കെ. ഇര്‍ഫാന്‍, പി.കെ. അംജദ്, കെ.സി. ഷംസീര്‍ എന്നിവര്‍ സംസാരിച്ചു.

അശ്ലീല സമരങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനകരവും സാംസ്‌കാരിക രാഷ്ട്രീയ നേതാക്കന്മാര്‍ ഉറച്ച നിലപാടെടുക്കാത്തത് അപഹാസ്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള കര്‍ശനമല്ലാത്ത നിലപാടുകള്‍ ഇത്തരം വൃത്തികേടുകള്‍ ആവര്‍ത്തിക്കാന്‍ ഇടയാകും. സ്ത്രീ സമൂഹത്തെ കച്ചവട വത്ക്കരിക്കാന്‍ തുനിഞ്ഞിറങ്ങുന്ന സാമ്രാജ്യത്ത ശക്തികള്‍ക്ക് കേരള സമൂഹം കീഴ്‌പ്പെടരുത്. ധാര്‍മിക പാഠങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തിലേക്ക് ബോധപൂര്‍വം സന്നിപേഷിപ്പിക്കലാണ് ഇത്തരം ആഭാസങ്ങളില്‍ നിന്ന് തലമുറയെ രക്ഷിക്കാനുള്ള ഏക പോംവഴി എന്ന് പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

MSM ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം; പ്രൊഫ്‌കോണ്‍ പ്രഖ്യാപനം പ്രോജ്വലമായി

Keywords : Kasaragod, Meet, Conference, Education, Kerala, MSM Professional students conference preparations. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia