എം.എസ്.എം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ സമ്മേളനം ശ്രദ്ധേയമായി
Nov 30, 2014, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 30.11.2014) മുജാഹിദ് സ്റ്റുഡന്റ് മൂവ്മെന്റ് (എം.എസ്.എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹയര്‍ സെക്കന്‍ഡറി സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് 'ഹൈസെക്' ശ്രദ്ധേയമായി. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും അന്ധവിശ്വാസങ്ങളും തീവ്രവാദ ചിന്തകളും പൂര്‍ണമായും തുടച്ചു നീക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വ്യാജ ആത്മീയതക്കെതിരെയും തീവ്രവാദ പ്രവണതകള്‍ക്കെതിരെയും ശക്തമായ ബോധവല്‍ക്കരണങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തണം. രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കു വഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കണം. എസ്.എസ്.എല്‍.സി മൂല്യ നിര്‍ണയവും ഫലപ്രഖ്യാപനവും വളരെ നേരത്തേ നടക്കുമെങ്കിലും ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടി വൈകുന്നത് ഒഴിവാക്കാനുള്ള കര്‍മ പദ്ധതി രൂപീകരിക്കണം. പ്രവേശന നടപടികള്‍ ജൂണ്‍ മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കണം. സ്കൂളുകളിലെ എസ്.പി.ജി കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട് (ദഅ്വാ സമിതി ജില്ലാ ചെയര്മാന്) അധ്യക്ഷത വഹിച്ചു.
എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി നസ്വീഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അബ്ബാസ് ബീഗം, ബഷീര്‍ കൊമ്പനടുക്കം എന്നിവര്‍ സംസാരിച്ചു. ഹാഫിസ് കെ.ടി സിറാജ്, ശരീഫ് കാര, നബീല്‍ സ്വലാഹി, ഫിറോസ് സ്വലാഹി, സവാദ് സലഫി, പ്രെഫസര്‍ സഅദ്, റഫീഖ് മൗലവി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തി. കരീം ഉപ്പള സ്വാഗതവും, ഉസ്മാന് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Mujahid, Students, Conference, Kerala, Education, MSM.