city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം എസ് എഫ് തുണയായി; ആ സഹോദരങ്ങള്‍ ഇത്തവണയും പഠിക്കും

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 08.06.2019) സാമ്പത്തിക പ്രയാസം മൂലം പഠനം നിര്‍ത്താന്‍ ഒരുങ്ങിയ സഹോദരങ്ങള്‍ക്ക് സഹായവുമായി എം എസ് എഫ് പ്രവര്‍ത്തകരെത്തി. രോഗിയായ പിതാവുമൊത്ത് വാടക വീട്ടില്‍ കഴിഞ്ഞുകൂടുകയായിരുന്ന സഹോദരങ്ങള്‍ക്കാണ് സഹായവുമായി എം എസ് എഫ് പ്രവര്‍ത്തകരെത്തിയത്. സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന് മക്കളുടെ വിദ്യാഭ്യാസ ചെലവ് കൂടി താങ്ങാന്‍ പറ്റിയിരുന്നില്ല. ഇവരുടെ പ്രയാസം മനസ്സിലാക്കിയ എം എസ് എഫ് പ്രവര്‍ത്തകര്‍ സഹോദരങ്ങളുടെ മുഴുവന്‍ ചെലവും ഏറ്റെടുക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായി പുസ്തകങ്ങളും ബാഗും പുതു വസ്ത്രങ്ങളും ഫീസടക്കാനുള്ള പണവും നല്‍കി. പതിനഞ്ചാം വാര്‍ഡ് എം എസ് എഫ് സ്‌മൈല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായം. നേരെത്തെയും എം എസ് എഫ് ഈ കുടുംബത്തെ സഹായിച്ചിരുന്നു. കെ ബി കുഞ്ഞാമു ഹാജി, എസ് പി സ്വലാഹുദ്ദീന്‍, ബി എം ബാവ ഹാജി, മുഹമ്മദ് കുന്നില്‍, സി പി അബ്ദുല്ല, മാഹിന്‍ കുന്നില്‍, ജീലാനി കല്ലങ്കൈ, ഹംസ പുത്തൂര്‍, ഷഫീഖ്, മുഹമ്മദ് പള്ളത്തി, ഡി എം നൗഫല്‍, സുബൈര്‍ ചായിത്തോട്ടം, മുഹമ്മദ് മൂല, ഹമീദ്, അബ്ബാസ് പാദാര്‍, സി എച്ച് ബാവ, മജീദ് മൂണ്‍ ലൈറ്റ്, ലത്വീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇര്‍ഫാന്‍ കുന്നില്‍, റഫീഖ്, മുബശ്ശിര്‍, ബദറുല്‍ മുനീര്‍, എ ആര്‍ ഫൈസല്‍, ഫര്‍ഹാന്‍,  അജ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എം എസ് എഫ് തുണയായി; ആ സഹോദരങ്ങള്‍ ഇത്തവണയും പഠിക്കും


Keywords:  Kasaragod, Kerala, news, Top-Headlines, MSF, Education, MSF's help for poor family
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia