സൗഹൃദ ദിനത്തില്‍ സഹപാഠികള്‍ക്ക് സാന്ത്വനം പകര്‍ന്ന് എം.എസ്.എഫ്
Aug 2, 2015, 10:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 02/08/2015) സൗഹൃദ ദിനത്തില്‍ സഹപാഠികളുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനങ്ങളുമായി കുന്നില്‍ ശാഖാ എം.എസ്.എഫ് കമ്മിറ്റി. പാവപ്പെട്ട മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് അടക്കമുള്ളവ വിതരണം ചെയ്താണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മാതൃകയായത്.
കുന്നില്‍ പി.എച്ച് അബ്ബാസ് ഹാജി സ്മാരക ജനസേവന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് അന്‍സാഫ് എടച്ചേരി കുന്നില്‍, സിറാജുല്‍ ഉലൂം മദ്രസ സദര്‍ മുഅല്ലിം അബ്ദുല്ല മുസ്ലിയാരെ ഏല്‍പിച്ചു.
പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി സഹായ പ്രവര്‍ത്തനങ്ങളാണ് എം.എസ്.എഫിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. പഠനോപകരണങ്ങളും യൂണിഫോം വാങ്ങാന്‍ കഴിവില്ലാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സഹായവും നല്‍കി അവര്‍ക്ക് പഠനത്തിനു അവസരം ഒരുക്കാനും കുന്നില്‍ ശാഖാ എം.എസ്.എഫിന് സാധിച്ചിട്ടുണ്ട്.
സാമൂഹ്യ പ്രവര്‍ത്തകനായ മാഹിന്‍ കുന്നില്‍, എം.എസ്.എഫ് നേതാവ് എം.എ നജീബ്, ഫൈസല്‍, ഹുസൈന്‍ കൊക്കടം, സാബിര്‍, നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എസ്.എഫിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എച്ച് ഇര്‍ഫാന്‍, റഹീസ്, നസീര്‍, ഷഫീഖ്, തൗഷീഖ്, ഇന്‍ഷാഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords : Mogral Puthur, Kasaragod, Kerala, MSF, Programme, Students, Education, Madrasa Students.