MEST Exam | എംഎസ്എഫ് മെസ്റ്റ് സ്‌കോളര്‍ഷിപ് പരീക്ഷ ജനുവരി 14 ന്
Dec 27, 2022, 19:04 IST
കാസര്‍കോട്: (www.kasargodvartha.com) എംഎസ്എഫ് ജില്ലാ കമിറ്റി ബഹ്‌റൈന്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമിറ്റിയുടെ സഹകരണത്തോടെ ജനുവരി 14 ന് അഞ്ചാമത് എംഎസ്എഫ് എജ്യുകേഷണല്‍ സ്‌കോളര്‍ഷിപ് ടെസ്റ്റ് (മെസ്റ്റ്) പരീക്ഷ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എംഎസ്എഫ് ജില്ലാ കമിറ്റി നടത്തി വരുന്ന ബൃഹത്തായ പദ്ധതിയാണ് മെസ്റ്റ് സ്‌കോളര്‍ഷിപ് പരീക്ഷ. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ മുടക്കിക്കിടന്ന പദ്ധതി വീണ്ടും പുന:രാരംഭി ക്കുകയായിരുന്നു.
ജില്ലയിലെ 45 സ്‌കൂളുകളാണ് പരീക്ഷ സെന്ററായി പ്രവര്‍ത്തിക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെകന്‍ഡറി എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സര പരീക്ഷ. കൂടുതല്‍ മാര്‍ക് കരസ്ഥമാക്കി മുന്നിലെത്തുന്ന ആദ്യത്തെ 10 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപയും, 50 വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയും ആദ്യത്തെ 100 പേര്‍ക്ക് ഉപഹാരവും നല്‍കും. പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ കേന്ദ്രങ്ങളില്‍ തന്നെ സര്‍ടിഫികറ്റ് നല്‍കും.
മത്സര പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്റെ ഭാഗമായി സംഘാടകര്‍ നല്‍കിയ ഗൂഗിള്‍ ഫോമിലൂടെ ഓണ്‍ലൈനായി പൂരിപ്പിക്കണം. ജനുവരി രണ്ട് വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. പി എസ് സി മോഡലില്‍ പ്രഗത്ഭരായ അകാഡമിസ്റ്റുകളാണ് ചോദ്യപേപര്‍ തയ്യാറാക്കുന്നത്. മലയാളം, കന്നഡ, ഇന്‍ഗ്ലീഷ് ഭാഷകളിലാണ് ചോദ്യ പേപര്‍.
ഭാവിയില്‍ മത്സരപരീക്ഷകള്‍ എഴുതാനുള്ള ആത്മ വിശ്വാസവും, പരിചയ സമ്പത്തും, തയ്യാറെടുപ്പും ഇത്തരം പരീക്ഷകള്‍ എഴുതുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമെന്നും പാഠ്യേതര വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും പാഠ പുസ്തകത്തിനപ്പുറം കൂടുതല്‍ പൊതുവിജ്ഞാനങ്ങള്‍ സ്വായത്തമാക്കാനും കഴിയുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജെനറല്‍ സെക്രടറി ഇര്‍ശാദ് മൊഗ്രാല്‍, സെക്രടറി സലാം ബെളിഞ്ചം, ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര, ജില്ലാ പ്രസിഡന്റ് ഖലീല്‍ ആലംപാടി, സെക്രടറി ഹാരിസ് ഉളിയത്തടുക്ക എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, MSF, Muslim-League, Press Meet, Video, Education, Examination, MSF MEST Scholarship Exam on 14th January.
< !- START disable copy paste -->