വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കണം: എം.എസ്.എഫ്
May 14, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 14/05/2015) വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, കെ.എസ്.ആര്‍.ടി.സി ബസില്‍ എസ്.ടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്തയക്കാന്‍ എം.എസ്.എഫ് നയന്മാര്‍മൂല കമ്മിറ്റി യോഗം തീരുമാനിച്ചു.
പി.എ സ്വാദിഖ് അധ്യക്ഷത വഹിച്ചു. യോഗം ഖാദര്‍ പാലോത്ത് ഉദ്ഘാദനം ചെയ്തു. നവാസ് പാലോത്ത് സ്വാഗതവും, സാബിത്ത് നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, MSF, Meet, Bus, Students, Education, Minister, Oommen Chandy, Nayamarmoola.