എം.എസ്.എസ്. വിദ്യാഭ്യാസ അവാര്‍ഡ് മീറ്റ്
May 30, 2012, 11:37 IST
കാസര്‍കോട്: മുസ്‌ലിം സര്‍വ്വീസ് സൊസൈറ്റി കാസര്‍കോട് ചാപ്റ്റര്‍ വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കും കാസര്‍കോട് മേഖലയില്‍ നിന്നും പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന് വിദ്യാഭ്യാസ അവാര്‍ഡ് മീറ്റ് വ്യാഴാഴ്ച 2.30 ന് കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ ചേരും. എം.എസ്.എസ്. സംസ്ഥാന ട്രഷറര്‍ സി.പി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യും. എന്‍.എ. അബൂബക്കര്‍ അധ്യക്ഷത വഹിക്കും.
Keywords: Kasaragod, MSF, Education, Award