കുണിയ ഗവ. കോളജ് സി പി എം കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: എം എസ് എഫ്
Jun 23, 2016, 09:11 IST
കാസര്‍കോട്: (www.kasargodvartha.com 23/06/2016) ഗവ. കോളജുകള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ അനുവദിച്ചതിന്റെ ഭാഗമായി ഉദുമ മണ്ഡലത്തിലെ കുണിയയില്‍ ആരംഭിച്ച ഗവ. കോളജ് ഉദുമ സി പി എമ്മിന്റെ പാര്‍ട്ടി ഗ്രാമമായ പാക്കത്തേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോടും ആവശ്യപ്പെട്ടു.
എല്ലാവിധ യാത്രാ സൗകര്യങ്ങളും ഉള്ള നാഷണല്‍ ഹൈവേയില്‍ നിന്നും കുഗ്രാമത്തിലേക്ക് മാറ്റുന്നത് വഴി വിദ്യാര്‍ത്ഥികള്‍ എറെ പ്രയാസങ്ങളാണ് സഹിക്കേണ്ടി വരിക. കുണിയയില്‍ തന്നെ ആവശ്യമായ ക്ലാസ് മുറികളെടുത്ത് പഠനം തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉണ്ടാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords : Kuniya, Govt.college, CPM, LDF, MSF, Leader, Education, Student, Hashim Bambarani, Ussam Pallangod.