കെ.എസ്.ആര്‍.ടി.സിയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്ര അനുവദിക്കണം: എം.എസ്.എഫ്
Feb 25, 2015, 15:14 IST
കാസര്‍കോട്: (www.kasargodvartha.com 25/02/2015) സര്‍ക്കാര്‍ അനുവദിച്ച കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ യാത്ര എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കണമെന്ന് എം.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നിലവില്‍ 10 ശതമാനം വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. കര്‍ണാടകയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുമ്പ് പാസില്ലാത്ത വിദ്യാര്‍ഥികള്‍ക്കും സൗജന്യം ലഭിക്കുന്നില്ല. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്ര അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരണിക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, റഊഫ് ബാവിക്കര, സി.ഐ.എ ഹമീദ്, സാദിഖുല്‍ അമീന്‍, ആസിഫലി കന്തല്‍, ഇര്‍ഷാദ് മൊഗ്രാല്‍, ജാബിര്‍ തങ്കയം, അഷ്ഫാഖ് തുരുത്തി, സിദ്ദീഖ് ദണ്ഡഗോളി സംസാരിച്ചു.

Keywords : Kasaragod, Kerala, MSF, Students, Bus, Education, Meeting, Free.