വി.എച്ച്.എസ്.ഇ സേ പരീക്ഷാ കേന്ദ്രം കാസര്‍കോട്ടും അനുവദിക്കണം: എം.എസ്.എഫ്
Mar 17, 2015, 12:20 IST
കാസര്‍കോട്: (www.kasargodvartha.com 17/03/2015) വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷാ എഴുതാനുള്ള കേന്ദ്രം കാസര്‍കോട്ടും അനുവദിക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ ജില്ലയില്‍ തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് സേ പരീക്ഷാ കേന്ദ്രങ്ങളുള്ളത്. കാസര്‍കോട്, മഞ്ചേശ്വരം ഭാഗങ്ങളിലുള്ള നിരവധി വിദ്യാര്‍ഥികളാണ് രാവിലെ 9.30ന് തന്നെ തുടങ്ങുന്ന പരീക്ഷകള്‍ക്ക് എത്താനാവാതെ പ്രയാസപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.എസ്.ഇ ഡയറക്ടര്‍ക്ക് നിവേദനവും നല്‍കി.
യോഗത്തില്‍ മെയ് 15,16 തീയ്യതികളില്‍ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനു വേണ്ടി പ്രത്യേക കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഹബീബ് സെന്റര്‍ നവീകരണ ഫണ്ട് വിജയിപ്പിക്കാനും തീരുമാനിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, റഊഫ് ബായിക്കര, സി.ഐ.എ ഹമീദ്, സയ്യിദ് മുംതസിര്‍ തങ്ങള്‍, സ്വാദിഖുല്‍ അമീന്‍, ആസിഫലി കന്തല്‍, ഇര്‍ഷാദ് മൊഗ്രാല്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍, സിദ്ദീഖ് ദണ്ഡഗോളി, ജാബിര്‍ തങ്കയം, അഷ്ഫാഖ് തുരുത്തി, ഹുദൈഫ് കെ.വി, ആസിഫ് ഉപ്പള, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, അസറുദ്ദീന്‍ എതിര്‍ത്തോട്, അനസ് ഇ.എ, നവാസ് കുഞ്ചാര്‍, നഷാത്ത് പരവനടുക്കം, ജാഫര്‍ കല്ലഞ്ചിറ, കുഞ്ഞബ്ദുല്ല ടി.വി, റഹീം പള്ളം, സയ്യിദ് താഹാ ചേരൂര്‍, ഇബ്രാഹിം ഖലീല്‍ ടി.എ, ഇംതിയാസ്, ശിഹാബ്, സഅദ് അംഗടിമൊഗര്‍, ഫവാസ് പഞ്ചം, ജംഷീര്‍ മേനങ്കോട്, തൗസീഫ് പടുപ്പ്, സഫ്‌വാന്‍, ഷഹീന്‍, മുനവര്‍ സാഹിദ്, ഹുദൈഫ് വി.പി.എം തുടങ്ങിയര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, MSF, Meeting, Students, Examination, Education.