city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.എസ്.എഫ് കരിയര്‍ ഗൈഡന്‍സ് ക്ലാസും ഉപഹാരം സമര്‍പ്പണവും നടത്തി

കാസര്‍കോട്: (www.kasargodvartha.com 25.05.2014) എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി. കര്‍ണാടക നിട്ടെ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.ഫാം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാനഗര്‍ മൈത്രിയിലെ അന്‍സീറ പര്‍വീനെ ഉപഹാരവും നല്‍കി ആദരിച്ചു.

പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരം നല്‍കി. കെ.എം.സി.സി നേതാവ് യഹ്‌യ തളങ്കര ഉപഹാരം സമര്‍പ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷററര്‍ എ.അബ്ദുല്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സഹദ് ബാങ്കോട് അധ്യക്ഷത വഹിച്ചു. നിസാം പടന്നക്കാട് കരിയര്‍ ക്ലാസ് അവതരിപ്പിച്ചു.

അഡ്വ. വി.എം.മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര, സഹീര്‍ ആസിഫ്, മുജീബ് തളങ്കര, റഊഫ് ബായിക്കര, എം.എ.നജീബ്, അഷ്ഫാഖ് തുരുത്തി, ടി.യു.ഷാഹിദ് സംസാരിച്ചു. റഫീഖ് വിദ്യാനഗര്‍ സ്വാഗതവും സി.ഐ.എ. ഹമീദ് നന്ദിയും പറഞ്ഞു.

എം.എസ്.എഫ് കരിയര്‍ ഗൈഡന്‍സ് ക്ലാസും ഉപഹാരം സമര്‍പ്പണവും നടത്തി



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ക്ഷേത്ര ഭീകരാക്രമണം; 11 വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികള്‍; മോഡിക്കെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍
Keywords:  Malayalam News, Kasaragod, MSF, MSF-meet, class, Guide-unit, Education, Price, Falicitates, Distribution, MSF Career guidance class conducted.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia