പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി എം എസ് എഫ് പ്രവര്‍ത്തകര്‍
Jun 13, 2016, 11:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 13.06.2016) സാമ്പത്തിക പ്രയാസം മൂലം പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ച കുട്ടിക്കും ഫീസടക്കാന്‍ കഴിയാത്തതിനാല്‍ സ്‌കൂളില്‍ നിന്നും പുറത്താക്കല്‍ ഭീഷണി നേരിട്ട വിദ്യാര്‍ത്ഥിനിക്കും കൈതാങ്ങുമായി സഹപാഠികള്‍. കുന്നില്‍ മേഖലാ എം എസ് എഫ് പ്രവര്‍ത്തകരാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ കൈകോര്‍ത്തത്.
മൊഗ്രാല്‍ പുത്തൂരിലെ വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിനാണ് കുന്നില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയത്. നിത്യ ചെലവിന് പോലും കഷ്ടപ്പെടുന്ന രോഗിയായ പിതാവിന്റെ ദയനീയാവസ്ഥ കണ്ട മൂത്ത മകള്‍ പഠനം നിര്‍ത്താന്‍ ഒരുങ്ങുകയും മറ്റ് രണ്ട് മക്കള്‍ ഫീസടക്കാന്‍ പോലും കഴിയാതെ വിഷമിക്കുന്നതും അറിഞ്ഞപ്പോഴാണ് എം എസ് എഫ് പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയത്.
ഫീസടക്കാനുള്ള പണവും പുതുവസ്ത്രവും പഠനോപകരണങ്ങളും എം എസ് എഫ് നേതാക്കള്‍ ഇവരുടെ വീടുകളിലെത്തിച്ചു. ഈ വിദ്യാര്‍ത്ഥികളുടെ തുടര്‍ന്നുള്ള പഠന ചെലവും എം എസ് എഫ് വഹിക്കും. മാഹിന്‍ കുന്നില്‍, എം എ നജീബ്, കെ എച്ച് ഇര്‍ഫാന്‍, അഫ്‌സല്‍, നസീര്‍, ഷഫീഖ്, ജിഷാദ്, പി എച്ച് അന്‍സാഫ്, സിനാന്‍, അനസ്, ഇന്‍ഷാഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords : Mogral puthur, MSF, Students, School, Education.