city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രഫണ്ട് വാങ്ങിയെടുക്കുന്നതില്‍ കേരളം തികഞ്ഞ പരാജയം: ലോകസഭ എം പി റിച്ചാര്‍ഡ് ഹെ

മേല്‍പറമ്പ്: (www.kasargodvartha.com 16.04.2017) കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണിക്കുന്ന അലംഭാവവും വിമുഖതയും കാരണം കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുന്നതില്‍ തികഞ്ഞ പരാജയമാണെന്നു ലോകസഭ എം പി റിച്ചാര്‍ഡ് ഹെ അഭിപ്രായപ്പെട്ടു. ഭൗതിക സാഹചര്യ വികസനത്തിനും ശാസ്ത്ര സാങ്കേതിക, കായിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടനവധി കേന്ദ്രഫണ്ടുകള്‍ നിലവിലുണ്ട്. എന്നാല്‍ അത്തരം ഫണ്ടുകള്‍ നേരിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കാനാവില്ല, എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രസ്തുത ഫണ്ടുകള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പു വഴി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാവുന്നതാണ്.

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്ര ഫണ്ടുകള്‍ വാങ്ങിയെടുക്കുന്ന കാര്യത്തില്‍ കേരളത്തെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. 50 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്‌കൂളുകളുടെ നവീകരണത്തിനായി പ്രത്യേക കേന്ദ്രപദ്ധതികള്‍ നിലവിലുള്ളതായും അദ്ദേഹം പറഞ്ഞു. ചന്ദ്രഗിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ ഒ എസ് എ കമ്മിറ്റികള്‍ സംയുക്തമായി നല്‍കിയ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രഫണ്ട് വാങ്ങിയെടുക്കുന്നതില്‍ കേരളം തികഞ്ഞ പരാജയം: ലോകസഭ എം പി റിച്ചാര്‍ഡ് ഹെ

ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം ആയിശ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സൈഫുദ്ദീന്‍ കെ മാക്കോട്, എം എം ഹംസ, ഷാഫി കെ എം, ഗണേശന്‍ തുക്കോച്ചി അരമങ്ങാനം, കമലാക്ഷ, മൊയ്തീന്‍ കുഞ്ഞി കളനാട്, അശോകന്‍ പി കെ, അനൂപ് കളനാട്, കെ ഇ എ ബക്കര്‍, കെ എ ഫാറൂഖ്, അബ്ദുല്ല കുഞ്ഞി കെ എം, ഹെഡ് മാസ്റ്റര്‍ ബി ഇബ്രാഹിം, കെ വി വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒ എസ് എ പ്രസിഡണ്ട് എം എം ഹംസ റിച്ചാര്‍ഡ് ഹെ എം പി ക്ക് മൊമന്റൊ നല്‍കി. പി ടി എ പ്രസിഡണ്ട് കെ എം ഷാഫി, ഒ എസ് എ ട്രഷറര്‍ കെ.എം അബ്ദുല്ല കുഞ്ഞി എന്നിവര്‍ ഷാള്‍ അണിയിച്ചു. ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം പിടിഎ ഒ എസ് എ ഭാരവാഹികള്‍ എം പി ക്ക് കൈമാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Melparamba, Kasaragod, Kerala, News, Education, Fund, MP, Programme, Meeting, Loksabha MP, Richard Hay, State.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia