city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനാവാത്തവര്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍; 900 കോടിയുടെ ആദ്യഘട്ട പദ്ധതിയില്‍ പകുതിയിലധികം തുക സര്‍ക്കാര്‍ അടയ്ക്കും; മരിച്ചുപോയവരുടെയും ശാരീരിക-മാനസീക വെല്ലുവിളി നേരിടുന്നവരുടെയും പലിശ ബാങ്കുകള്‍ എഴുതിത്തള്ളിയാല്‍ വായ്പ പൂര്‍ണമായും സര്‍ക്കാര്‍ തിരിച്ചടക്കും

കോട്ടയം: (www.kasargodvartha.com 31.05.2017) വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനാവാത്തവര്‍ക്ക് കൈത്താങ്ങായി സര്‍ക്കാരിന്റെ പുതിയ പദ്ധതി. 900 കോടി രൂപയുടെ പദ്ധതിക്കാണ് ആദ്യഘട്ടത്തില്‍ രൂപം നല്‍കിയത്. വിശദമായ കണക്കെടുപ്പിന് ശേഷം അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ഇതിനായി കൂടുതല്‍ തുക വകയിരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബങ്ങളേയും സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പത് ലക്ഷം രൂപക്ക് താഴെ വിദ്യാഭ്യാസ വായ്പ എടുത്ത പ്രതിവര്‍ഷം ആറു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ബാങ്കുകള്‍ നോണ്‍ പെര്‍ഫോമിങ് അസറ്റ് പട്ടികയില്‍പ്പെടുത്തിയ നാലു ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ 60 ശതമാനം വരെയുള്ള വായ്പ തുക സര്‍ക്കാര്‍ അടയ്ക്കും. ശേഷിക്കുന്ന 40 ശതമാനം മാത്രം വായ്പ എടുത്തയാള്‍ അടച്ചാല്‍ മതിയാകും. ഇതിനായി ബാങ്കുകള്‍ വായ്പകളില്‍ മേലുള്ള പലിശയും പിഴപലിശയും ഒഴിവാക്കിക്കൊടുക്കണമെന്നാണ് നിബന്ധന.

വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനാവാത്തവര്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍; 900 കോടിയുടെ ആദ്യഘട്ട പദ്ധതിയില്‍ പകുതിയിലധികം തുക സര്‍ക്കാര്‍ അടയ്ക്കും; മരിച്ചുപോയവരുടെയും ശാരീരിക-മാനസീക വെല്ലുവിളി നേരിടുന്നവരുടെയും പലിശ ബാങ്കുകള്‍ എഴുതിത്തള്ളിയാല്‍ വായ്പ പൂര്‍ണമായും സര്‍ക്കാര്‍ തിരിച്ചടക്കും

നാല് ലക്ഷത്തിന് മുകളിലുള്ള നോണ്‍ പെര്‍ഫോമിങ് പട്ടികയില്‍ ഉള്‍പ്പെടാത്ത വായ്പകളുടെ കാര്യത്തില്‍ ആദ്യവര്‍ഷം അടക്കേണ്ട തുകയുടെ 90 ശതമാനവും രണ്ടാം വര്‍ഷം അടക്കേണ്ട തുകയുടെ 75 ശതമാനവും മൂന്നാം വര്‍ഷം 50 ശതമാനവും നാലാം വര്‍ഷത്തെ 25 ശതമാനവും വരെയുള്ള തുക പദ്ധതി പ്രകാരം സര്‍ക്കാര്‍ അടയ്ക്കും. നാല് ലക്ഷത്തിന് മുകളിലുള്ള നോണ്‍ പെര്‍ഫോമിങ് അസറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വായ്പകളുടെ തിരിച്ചടവിനായി പ്രത്യേക പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ പദ്ധതിക്കായി സര്‍ക്കാര്‍ 900 കോടി രൂപ മാറ്റിവെച്ചിട്ടുള്ളത്.

വിദ്യാഭ്യാസ വായ്പ എടുത്തശേഷം മരിച്ചുപോയ വിദ്യാര്‍ത്ഥികളുടെയും വായ്പ എടുത്തിട്ടുള്ള ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെയും കാര്യത്തില്‍ ബാങ്കുകള്‍ പലിശ എഴുതിത്തള്ളാന്‍ തയ്യാറായാല്‍ വായ്പ തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ തിരിച്ചടക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു.

പഠനം പൂര്‍ത്തിയാക്കിയ പല വിദ്യാര്‍ത്ഥികള്‍ക്കും യഥാസമയം തൊഴില്‍ ലഭ്യമാക്കാന്‍ കഴിയാത്തത് സംവിധാനത്തിന്റെ തകരാറ് കൊണ്ടാണ്. ഇത്തരത്തില്‍പ്പെട്ട നിരപരാധികളായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ധനകാര്യ സ്ഥാപനങ്ങള്‍ വായ്പക്കാരെ അമിത സമര്‍ദ്ദം ചെലുത്തി ചൂഷണം ചെയ്യുന്നത് സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഉപരിപഠനത്തിനായി ബാങ്ക് വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങുന്നത് വായ്പ എടുക്കുന്നവരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകൊണ്ടു മാത്രമല്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വായ്പാ ആശ്വാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ പദ്ധതി പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു വേണം ബാങ്കുകള്‍ വായ്പ തിരിച്ചടവിന്മേലുള്ള തുടര്‍നടപടികളുമായി മുന്നോട്ടു പോകാനെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പദ്ധതി പ്രകാരം കടാശ്വാസം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ചടങ്ങില്‍ മന്ത്രി കൈമാറി.

ചടങ്ങില്‍ എംഎല്‍എമാരായ പി സി ജോര്‍ജ്ജ്, ഡോ. എന്‍ ജയരാജ്, സി കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Kerala, Kottayam, Education, Bank Loans, Minister, Bank, helping hands, news, Top-Headlines, More funds will be released for education loan repayment plan: C Raveendranath

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia