കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് മികവിന്റെ നിറവില്‍; പുതിയ കോഴ്‌സുകള്‍ ഉടന്‍
May 15, 2013, 18:00 IST
കാസര്‍കോട്: 20 വര്‍ഷം പിന്നിട്ട കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് മികവിന്റെ നിറവില്‍. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ സ്ഥിരമായി റാങ്കുകള്‍ നേടുന്ന കോളജുകളില്‍ ഒന്നായി എല്‍ബിഎസ് കോളജ് മാറിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലായി 13 യൂണിവേഴ്‌സിറ്റി റാങ്കുള്‍ ഈ കലാലയം വാരിക്കൂട്ടി. ഇവിടെ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കുട്ടികള്‍ വന്‍കിട സ്ഥാപനങ്ങളായ ഐബിഎം, ഇന്‍ഫോസിസ്, എല്‍ആന്റ്.ടി, ഹണിവെല്‍, സിടിഎസ്, ആര്‍മി എന്നിവയുടെ തലപ്പത്തുണ്ട്. എല്‍ബിഎസിലെ പൂര്‍വ വിദ്യാര്‍ത്ഥികളാരംഭിച്ച സ്ഥാപനങ്ങളായ ഇന്നോസ്, ഫൊറാഡിയന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മറ്റു കോളജുകളില്‍ പോയി ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു.
എഞ്ചിനീയറിംഗ് കോളജുകളുടെ ജില്ലയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നോഡല്‍ സെന്ററാണ് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ്. എന്‍ട്രന്‍സ് റാങ്കില്‍ മുന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ തെരഞ്ഞെടുക്കുന്ന കോളജുകളില്‍ ഒന്നാണ് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ്. കാസര്‍കോട്, മലബാര്‍ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ബ്രാഞ്ചുകളില്‍ എം.ടെക് സൗകര്യമുള്ള കോളജാണിത്.
ആവശ്യമുള്ളവര്‍ക്കെല്ലാം ഹോസ്റ്റല്‍ സൗകര്യവുമുണ്ട്. ബൃഹത്തായ ലൈബ്രറിയും ഇവിടെയുണ്ട്. എന്‍ബിഎ അക്രഡിറ്റേഷനുള്ള ഈ സ്ഥാപനം ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ക്വാളിറ്റി പ്രോഗ്രാമില്‍ ഉള്‍പെട്ടിട്ടുണ്ട്. കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍്ക്കാറുകള്‍ 7.72 കോടി രൂപ നല്‍കിയിരുന്നു.
ആധുനിക സൗകര്യത്തോടുകൂടിയ ഓഡിറ്റോറിയം നിര്‍മിക്കുന്നതിന് മൂന്ന് കോടിയും, സ്‌റ്റേഡിയം നിര്‍മാണത്തിന് 50 ലക്ഷം രൂപയും, രണ്ട് ബസുകള്‍ വാങ്ങുന്നതിന് 44 ലക്ഷം രൂപയും, സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് 24 ലക്ഷം രൂപയും, ക്ലാസ് റൂം നിര്‍മാണത്തിന് 1.5 കോടിയും, കാന്റീന്‍ നിര്‍മാണത്തിന് 19 ലക്ഷവും, കഫ്ത്തീരിയ, ബാങ്ക്, എ.ടി.എം. കൗണ്ടര്‍, ഗസ്റ്റ് ഹൗസ്, സ്റ്റോര്‍ എന്നിവയടങ്ങിയ സ്റ്റുഡന്‍സ് അമിനിറ്റീവ് സെന്ററിന് ഒരു കോടി രൂപയും അനുവദിച്ചു. കോളജ് കോംപൗണ്ടിന് പുറത്തുകൂടി റോഡ് നിര്‍മിക്കുന്നതിന് പ്രധാമന്ത്രിയുടെ ഗ്രാമീണ സഠക് യോജന സ്‌കീമില്‍പെടുത്തി 37.6 ലക്ഷം രൂപയും അനുവദിച്ചു.
ലബോറട്ടറി നവീകരണം, അധ്യാപക പരിശീലനം എന്നിവയ്ക്ക് ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ നിന്നും ഇലക്‌ട്രോണിക്‌സ് ലാബ് നവീകരണത്തിന് 19 ലക്ഷം രൂപയും, കമ്പ്യൂട്ടര്‍ ലാബ് നവീകരണത്തിന് 20 ലക്ഷം രൂപയും, അധ്യാപക പരിശീലത്തിന് രണ്ട് ലക്ഷം രൂപയും, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന് 6.5 ലക്ഷം രൂപയും, എഐസിടിഇ അനുവദിച്ചിട്ടുണ്ട്.
ഈ അധ്യന വര്‍ഷം പുതുതായി രണ്ട് എംടെക് കോഴ്‌സുകള്‍ക്കും മെക്കാനിക്കല്‍ വിഭാഗത്തില്‍ ബിടെക്കിന് 60 കുട്ടികളടങ്ങുന്ന അഡീഷണല്‍ ബാച്ചിനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ പ്രസ്തുത കോഴ്‌സുകള്‍ ആരംഭിക്കും.
കേരളത്തിലെ ഒട്ടിമിക്ക സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവാര തകര്‍ച നേരിടുമ്പോഴാണ് കാസര്‍കോട് എല്‍ബിഎസ് കോളജ് ഈ മുന്നേറ്റം നടത്തിയിരിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ ഡോ. കെ.എ. നവാസ്, വകുപ്പ് മേധാവി പ്രൊഫ. പി.ആര്‍. സുകുമാരന്‍, പി.ടി.എ. സെക്രട്ടറി പി.എം സാമുവല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Keywords: Press meet, LBS-College, Education, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.