ചാന്ദ്രദിനത്തില്‍ ആകാശ വിസ്മയമൊരുക്കി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
Jul 22, 2017, 22:21 IST
പട്ള: (www.kasargodvartha.com 22.07.2017) ആകാശം ഭൂമിയിലേക്ക് ഇറങ്ങി വന്നു. ക്ലാസ് മുറിവാതിലുകള്‍ മലക്കെ തുറന്നു. കേട്ടവര്‍ കേട്ടവര്‍ സ്കൂള്‍ അങ്കണത്തിലേക്കോടി, വട്ടത്തില്‍ കൂടി. അവര്‍ മുറ്റത്ത് തിളങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞു നക്ഷത്രങ്ങളെ നോക്കി വിസ്മയം പൂണ്ടു. കണ്ണുകള്‍ പരതിയിടത്ത് സൂര്യനെയും ഭൂമിയെയും ചന്ദ്രനെയും അവര്‍ കണ്‍കുളിര്‍ക്കെ കണ്ടു. അതെ ജൂലൈ 21 നമുക്ക് ചാന്ദ്രദിനമായിരുന്നു. 1969ലെ ഒരു ജൂലൈ മാസത്തിലാണ് മനുഷ്യ പാദസ്പര്ശമേറ്റ് ചന്ദ്രന് നമ്മുടെ കണ്ണിലുണ്ണിയാകുന്നത്.
പട്ളസ്കൂളിലാണ് ചാന്ദ്രദിനത്തിന്റെ ഓര്‍മകള്‍ പുതുക്കി വ്യത്യസ്തമായ പരിപാടികള്‍ നടത്തിയത്. സ്കൂള്‍ സയന്‍സ് ക്ലബ്ബായിരുന്നു സംഘാടകര്‍. നേരത്തെ, സ്കൂള്‍ അസംബ്ലിയിലും ചാന്ദ്രദിനം പരാമര്‍ശിക്കപ്പെട്ടു. ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ സ്പെഷ്യല്‍ പതിപ്പ് സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് റാണി കയ്യടികളുടെ അകമ്പടിയോടെ പ്രകാശനം ചെയ്തു.
'ചന്ദ്രനും ബഹിരാകാശവും' വീഡിയോ പ്രദര്‍ശനം കുട്ടികള്‍ക്ക് പുതിയ അറിവുകള്‍ നല്കി. ക്വിസ് മത്സരവും കൊളാഷ് നിര്‍മാണവും ചാന്ദ്രദിനത്തിന് മാറ്റുകൂട്ടി. അമ്പിളി മാമനെ നോക്കി കുഞ്ഞുമക്കള്‍ കുഞ്ഞു കവിതകള്‍ ചൊല്ലി, ഈരടികള്‍ നീട്ടി പാടി. അത് കേട്ടവര്‍ താളം പിടിച്ചു. സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ സാബിറയും മലയാളം അധ്യാപകന് ഷരീഫ് ഗുരിക്കളുമാണ് വര്‍ണശബളമായ ചാന്ദ്രദിന പരിപാടിക്ക് നേതൃത്വം നല്‍കിയത്. മുഴുവന്‍ അധ്യാപകരുടെയും നിര്‍ല്ലോഭ സഹകരണം പരിപാടിയെ ധന്യമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Patla, School, Students, Education, Teachers, Programme, Moon, Marked.