ചാന്ദ്രയാന്‍ എക്‌സിബിഷന്‍ നടത്തി
Jul 23, 2017, 18:40 IST
ദേളി: (www.kasargodvartha.com 23.07.2017) സഅദിയ്യ ഹൈസ്‌കൂളിലെ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രയാന്‍ ദിനത്തോടനുബന്ധിച്ച് ചാന്ദ്രയാന്‍ എക്‌സിബിഷന്‍ നടത്തി. നിരവധി ബഹിരാകാശ കാഴ്ചകള്‍, ലൈക്ക, അപ്പോളാവാഹനം, സാറ്റേണ്‍ റോക്കറ്റ്, ആള്‍ഡ്രന്‍ ചന്ദനില്‍ ഇറങ്ങിയത് തുടങ്ങിയവ ചിത്രീകരിച്ചത് കാഴ്ചക്കാര്‍ക്ക് കൗതുകവും പഠനാര്‍ഹവുമായി.
സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടിയുടെ അധ്യക്ഷതയില്‍ പി ടി എ പ്രസിഡന്റ് മുഹമ്മദ് അശ്‌റഫ് മേല്‍പറമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി കോട്ടപ്പുറം, അബ്ദുല്‍ ഗഫ്ഫാര്‍ സഅദി, ഇബ്‌റാഹിം സഅദി, മുഹമ്മദ് ശാഫി നെല്ലിക്കുന്ന്, നാഗേഷ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
സോഷ്യല്‍ ക്ലബ്ബ് കണ്‍വീനര്‍മാരായ ശീന, രചനി, ജില്‍നാ രാജ് എന്നിവരുടെ നേതൃത്വത്തില്‍ ഫഖ്‌റുദ്ധീന്‍ ചിശ്തി, നൗഫല്‍, മുഹമ്മദ് അജ്മല്‍, അബ്ദുസ്സലാം എന്നിവര്‍ എക്‌സിബിഷന്‍ നിയന്ത്രിച്ചു. ചാന്ദ്രയാന്‍ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രസംഗ മത്സരം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ വിവിധ ക്ലബ്ബുകള്‍ക്ക് കീഴില്‍ സംഘടിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Jamia-Sa-adiya-Arabiya, School, Programme, Inauguration, Students, Education, Deli, Exhibition.