മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി ടി എയുടെ പ്രവര്‍ത്തനം മാതൃകാപരം: എ എ ജലീല്‍
Aug 5, 2016, 10:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 05/08/2016) പഠന രംഗത്തും പാഠ്യേതര രംഗത്തും വ്യത്യസ്തമായ പരിപാടികള്‍ നടത്തി വിദ്യാര്‍ത്ഥികളെ ഉന്നത രംഗത്തേക്ക് ഉയര്‍ത്തുന്ന മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി ടി എയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ പറഞ്ഞു. സ്‌കൂളിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ പി ടി എയുടെ നേതൃത്വത്തില്‍ അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, പ്ലസ് വണ്‍ ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും കണ്ണൂര്‍ സര്‍വകലാശാല ബി കോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പൂര്‍വ വിദ്യാര്‍ത്ഥിനി സൗമ്യയെയും സ്‌കൂള്‍ പി ടി എ കമ്മിറ്റി അനുമോദിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
പി ടി എ പ്രസിഡണ്ട് പി ബി അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മഹ് മൂദ് ബെള്ളൂര്‍, പ്രിന്‍സിപ്പല്‍ കെ ബാലകൃഷ്ണന്‍, പ്രഥമാധ്യാപകന്‍ കെ അരവിന്ദ, ആര്‍ രഘു, മാഹിന്‍ കുന്നില്‍, വേണു ഗോപാലന്‍, മുരളീധരന്‍, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
Keywords : Mogral Puthur, School, Education, Students, Felicitated, PTA Committee.