മൊഗ്രാൽ കലോത്സവം ഹരിത ചട്ടം പാലിച്ച് നടത്തും; കമ്മിറ്റി യോഗം ചേർന്നു
● ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ജയൻ യോഗം ഉദ്ഘാടനം ചെയ്തു.
● എല്ലാ കമ്മിറ്റികളും ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്ന് യോഗത്തിൽ അഭ്യർത്ഥനയുണ്ടായി.
● കലോത്സവ നഗരിയിൽ പാലിക്കേണ്ട ഹരിത ചട്ടങ്ങളെക്കുറിച്ച് ക്ലാസുകൾ നൽകി.
● ഗ്രീൻ വളണ്ടിയർമാർക്കുള്ള ടീഷർട്ട് ലത്തീഫ് തവക്കൽ കമ്മിറ്റിക്ക് കൈമാറി.
● കമ്മിറ്റി പ്രവർത്തനങ്ങളുടെ ആസൂത്രണവും അവലോകനവും യോഗത്തിൽ ചർച്ച ചെയ്തു.
മൊഗ്രാൽ: (KasargodVartha) മൊഗ്രാൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഈ മാസം 29, 30, 31 തീയതികളിലായി നടക്കുന്ന ജില്ലാ കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ അടിയന്തിര യോഗം മൊഗ്രാൽ സ്കൂളിൽ വെച്ച് നടന്നു.
ശുചിത്വ മിഷൻ, പഞ്ചായത്ത് ഓഫീസർമാർ, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ കലോത്സവത്തിലെ എല്ലാ കമ്മിറ്റികളും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം പ്രവർത്തിക്കേണ്ടതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ജയൻ അഭ്യർത്ഥിച്ചു.
മാലിന്യമുക്ത നവകേരള ജില്ലാ കോഡിനേറ്റർ കൃഷ്ണ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് എന്നിവർ കലോത്സവ നഗരിയിൽ പാലിക്കേണ്ട ഹരിത ചട്ടങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ജില്ലാ കലോത്സവ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ചെയർമാൻ അർഷാദ് തവക്കൽ അധ്യക്ഷത വഹിച്ചു. ഹിന്ദി അധ്യാപക മഞ്ച് കാസർകോട് ജില്ലാ പ്രസിഡൻ്റ് സജിത്ത് ബാബു സ്വാഗതം പറഞ്ഞു.
ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന ആക്ടിങ് സെക്രട്ടറി ഷൈനി ടീച്ചർ, ഹെഡ്മാസ്റ്റർ ജെ ജയറാം, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിനി ടീച്ചർ, പി ടി എ വൈസ് പ്രസിഡൻ്റ് റിയാസ് കരീം, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ എന്നിവർ സംസാരിച്ചു. ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി മുരളീധരൻ മാഷ് നന്ദി പറഞ്ഞു.
ജില്ലാ കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ റൈഹാന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കമ്മിറ്റി പ്രവർത്തനങ്ങളുടെ ആസൂത്രണവും അവലോകനവും ചർച്ചയിലൂടെ ക്രോഡീകരിച്ചു. ഗ്രീൻ വളണ്ടിയർമാർക്കുള്ള ടീഷർട്ട് ലത്തീഫ് തവക്കൽ (ചായ്ക്കഥ) കമ്മിറ്റിക്ക് കൈമാറി.
മൊഗ്രാൽ കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്താനുള്ള തീരുമാനം അഭിനന്ദനാർഹമല്ലേ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഈ നല്ല വാർത്ത എല്ലാവരിലേക്കും എത്തിക്കൂ.
Article Summary: Mogral District Kalolsavam will be held on December 29, 30, and 31 following Green Protocol guidelines.
#MogralKalolsavam #GreenProtocol #KasaragodVartha #DistrictArtsFest #CleanKerala






