Arabic Excellence | സംസ്ഥാന സ്കൂൾ കലോത്സവം: അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് നേടി മൊഗ്രാൽ ഗവ. സ്‌കൂളിലെ സഹലയും അംനയും അഭിമാനമായി
● മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനകരമായ നേട്ടം.
● സ്കൂൾ കവാടത്തിൽ മെമന്റോയും, ഉപഹാരങ്ങളും നൽകി വരവേറ്റു.
● സ്കൂൾ ജീവനക്കാരും, പി.ടി.എ അംഗങ്ങളും വിദ്യാർത്ഥികളെ സ്വീകരിച്ചു
മൊഗ്രാൽ: (KasargodVartha) തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനകരമായ നേട്ടം. പത്താം ക്ലാസ് വിദ്യാർത്ഥിനി ഖദീജത്ത് സഹലയും എട്ടാം ക്ലാസ് വിദ്യാർത്ഥിനി അംന ഫാത്തിമയുമാണ് അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് നേടി സ്കൂളിൻ്റെ യശസ്സുയർത്തിയത്.
സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് മൊഗ്രാൽ സ്കൂൾ പിടിഎ, എസ്എംസി, സ്റ്റാഫ് കൗൺസിൽ അനുമോദന ചടങ്ങൊരുക്കി. ഇരുവരെയും ആനയിച്ച് സ്കൂൾ റോഡിൽ ഘോഷയാത്രയും സംഘടിപ്പിച്ചു. വിദ്യാർത്ഥികളും പിടിഎ-എസ്എംസി, സ്റ്റാഫ് കൗൺസിൽ അംഗങ്ങളും നേതൃത്വം നൽകി.
പിന്നീട് സ്കൂൾ കവാടത്തിൽ മെമന്റോയും, ഉപഹാരങ്ങളും നൽകി വരവേറ്റു.
വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്, എസ്എംസി ചെയർമാൻ ആരിഫ്, ഹെഡ്മാസ്റ്റർ സുകുമാരൻ കെ എന്നിവർ ഉപഹാരവും, മെമന്റോയും സമർപ്പിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, സ്റ്റാഫ് കൗൺസിൽ അംഗങ്ങളായ ലത്തീഫ്, ബിജുമോൻ, മുജീബ്, ഷാഫി, റാഫി, അഷ്കർ, റിയാസ്, നസീമ, സൈനബ, മണികണ്ഠ, ജാഫർ, സ്കൂൾ പിടിഎ- എസ്എംസി അംഗങ്ങളായ ഹസീന സമീറ, സഫിയ എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി എഫ് എച്ച് തസ്നിം നന്ദി പറഞ്ഞു.
ഫോട്ടോ:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥിനി കൾക്ക് വാർഡ് മെമ്പർ റിയാസ് മൊഗ്രാലും, പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡും ഉപഹാരം നൽകി അനുമോദിക്കുന്നു.
#MogralGovtSchool #ArabicConversation #StateSchoolFest #KeralaStudents #StudentAchievements #MogralNews