Waste-Free | മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഇനി മാലിന്യ മുക്ത ക്യാമ്പസ്; പ്രഖ്യാപനം നടത്തി ജില്ലാ പഞ്ചായത്ത്

● പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മൊഗ്രാൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നിർവഹിച്ചു.
● ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ് അധ്യക്ഷത വഹിച്ചു.
● പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഇനി മൊഗ്രാൽ സ്കൂളും, പരിസരവും മാലിന്യ മുക്തമാകും.
മൊഗ്രാൽ: (KasargodVartha) മാലിന്യമുക്ത നവ കേരളത്തിനായി സംസ്ഥാന സർക്കാറും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യുദ്ധം പ്രഖ്യാപിച്ചിരിക്കെ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇനി 'മാലിന്യമുക്ത' ക്യാമ്പസായി അറിയപ്പെടും. ഇതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മൊഗ്രാൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നിർവഹിച്ചു. പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഇനി മൊഗ്രാൽ സ്കൂളും, പരിസരവും മാലിന്യ മുക്തമാകും.
പരിപാടിയോടനുബന്ധിച്ച് മൊഗ്രാൽ സ്കൂൾ പിടിഎ ഒരുക്കുന്ന വികസന സ്വപ്ന സാക്ഷാത്കാരത്തിനായുള്ള കൂപ്പൺ എം മാഹിൻ മാസ്റ്റർക്ക് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സുകുമാരൻ കെ സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, സ്കൂൾ എസ്എംസി ചെയർമാൻ ആരിഫ് എൻജിനീയർ, പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് അനിൽ കെ, അധ്യാപകരായ മുജീബ്, നിബു, രാജേശൻ, അഷ്കർ, റാഫി, സുനിത, ബൽക്കീസ്, ബിജു, ഫർസാന, റിട്ട: ഹെഡ്മാസ്റ്റർ എം മാഹിൻ, സീനിയർ അസിസ്റ്റന്റ് ജാൻസി, പിടിഎ അംഗങ്ങളായ സുഹറ, സഫിയ, മുംതാസ്, നഫീസ, രക്ഷിതാക്കളായ എംഎ റഹ്മാൻ, ഹമീദ് പെർവാഡ് എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി തസ്‌നി നന്ദി പറഞ്ഞു.
#Mograal #WasteFreeCampus #DistrictPanchayat #EnvironmentalInitiative #KeralaNews #SchoolEvents