city-gold-ad-for-blogger
Aster MIMS 10/10/2023

മോക് യു എന്‍ ജനറല്‍ അസംബ്ലി മീറ്റിംഗ് ഒരുക്കി ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍

പാലക്കുന്ന്: (www.kasargodvartha.com 24/10/2016) ഐക്യരാഷ്ട്രസഭ ദിനാചരണത്തിന്റെ ഭാഗമായി പാലക്കുന്നിലെ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ഒരുക്കിയ മോക് യു എന്‍ അസംബ്ലി മീറ്റിംഗ് ശ്രദ്ധേയമായി. യു എന്‍ അംഗങ്ങളായ 193 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഗ്രീന്‍വുഡ്‌സ് സ്‌കൂളിലെ നാനൂറോളം വിദ്യാര്‍ത്ഥികള്‍ അണി നിരന്നു.

ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ സാമൂഹിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉദുമ എജ്യുക്കേഷണല്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അക്കര അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ജംഷീദ് യു എന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. എം രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലും, താല്‍പര്യം ജനിപ്പിക്കുക, അന്താരാഷ്ട്ര വിഷയങ്ങളില്‍ അഭിപ്രായ രൂപീകരണം, യു എന്നിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവത്കരണം, ആഗോള പ്രശ്‌നങ്ങളെക്കുറിച്ചുള്ള സജീവ ചര്‍ച്ച എന്നീ ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

യു എന്‍ അസംബ്ലിയുടെ മാതൃകയില്‍ തയ്യാറാക്കിയ ഹാളില്‍ യു എന്‍ പതാക ഉയര്‍ത്തി. വിവിധ രാജ്യങ്ങളടെ പതാകകള്‍ യു എന്നുമായി ബന്ധപ്പെട്ട ചാര്‍ട്ടുകള്‍, പ്രത്യേക ഇരിപ്പിടങ്ങള്‍ എന്നിവ സജ്ജമാക്കിയിരുന്നു. ഹാളില്‍ യു എന്‍ പതാക ഉയര്‍ത്തി സഭ ആരംഭിച്ചു. യു എന്‍ പ്രസിഡന്റ് റോള്‍ ഏറ്റെടുത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഖില്‍ സി യുടെ ആമുഖ പ്രഭാഷണത്തോടെയാണ് സഭ ആരംഭിച്ചത്. സ്‌കൂളില്‍ മുമ്പ് നടന്ന മോക് അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ പ്രചാരണത്തില്‍ റോണാള്‍ഡ് ട്രമ്പിന്റെ വേഷത്തില്‍ ശ്രദ്ധേയനായ അഖില്‍, യു എന്‍ അധ്യക്ഷപദവിയിലും നന്നായി തിളങ്ങി.

സുസ്ഥിര വികസനം, സുസ്ഥിര സമാധാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണത്തിലൂടെ അഖില്‍ സദസ്സിനെ കീഴടക്കി. 2015-ല്‍ നിലവില്‍ വന്ന പാരീസ് ഉടമ്പടി, പ്രകൃതി, സമുദ്രം എന്നിവയുടെ സംരക്ഷണം, ആഗോള കാലാവസ്ഥ വ്യതിയാനം, ആഗോള തീവ്രവാദം, സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രവര്‍ത്തനം, സിറിയ, ഇങ്ങനെ അന്താരാഷ്ട്ര പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. തുടര്‍ന്ന് അധ്യക്ഷന്‍ മറ്റ് അംഗങ്ങള്‍ക്ക് വിഷയാവതരണത്തിനുള്ള അവസരം നല്‍കി. ബ്രസീലിനെ പ്രതിനിധീകരിച്ച്, ജാബിര്‍ പ്ലസ് ടു വിദ്യാര്‍ത്ഥി സംസാരിച്ചു. തുടര്‍ന്ന് നമ്മുടെ അയല്‍രാജ്യമായ പാക്കിസ്ഥാന്റെ ഊഴമായിരുന്നു. 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ തഹല്ലിയാണ് സംസാരിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പാകിസ്ഥാന്റെ വാക്കുകള്‍ കുട്ടികള്‍ വളരെ അധികം ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. കാശ്മീര്‍ വിഷയത്തില്‍ യു എന്‍ ഇടപെടണമെന്ന ആവശ്യവും കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും പതിവുപോലെ പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. സിന്ധുനദീജല കരാറുമായി ബന്ധപ്പെട്ട ആശങ്കകളും, പാകിസ്ഥാന്റെ യുഎന്‍ അംഗത്വം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കപ്പെട്ടു.

തുടര്‍ന്ന് ലോക പോലീസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന യു എസ് എയുടെ ഊഴമായിരുന്നു. എട്ടാംതരം വിദ്യാര്‍ത്ഥിയായ അദിനാന്‍ അബ്ദുല്ല അമേരിക്കയെ പ്രതിനിധീകരിച്ചു. ലോക രാജ്യങ്ങളില്‍ സമാധാന ഉറപ്പാക്കാന്‍ അമേരിക്ക നടത്തിയ ധീരമായ ഇടപെടലുകള്‍ ലോക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ആഗോള തീവ്രവാദത്തെയും ദാരിദ്ര്യത്തെയും തുടച്ചു നീക്കുന്നതിനും അമേരിക്ക വഹിച്ച പങ്കിനെപ്പറ്റിയും അമേരിക്കന്‍ പ്രതിനിധി പറഞ്ഞു. ബ്രിട്ടന്റെ പ്രതിനിധിയായ ഇസ്രയ്ക്ക് പറയാനുണ്ടായിരുന്നത് യു എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു. കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിര അംഗത്വം നല്‍കുന്നതിനുള്ള പിന്തുണയും ബ്രിട്ടന്‍ അറിയിച്ചു. ഇന്ത്യയുടെ പ്രതിനിധി ശ്രദ്ധാ സുനില്‍കുമാര്‍ പ്രസംഗിക്കുമ്പോള്‍ കരഘോഷങ്ങളോടെയാണ് കാണികള്‍ സ്വീകരിച്ചത്. പാകിസ്ഥാന്റെ അതിര്‍ത്തി കടത്തുന്ന തീവ്രവാദത്തിന് തെളിവ് നിരത്തിക്കൊണ്ടുള്ള പ്രസംഗം ബലൂചിസ്ഥാനിലും പാക് അധീനകാശ്മീരിലും അവര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ എടുത്തു പറഞ്ഞു. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ സമാധാന ഭീകരവാദവും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ആഗോള തീവ്രവാദത്തിനെതിരെ ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

തുടര്‍ന്ന് റഷ്യയെ പ്രതിനിധീകരിച്ച് അക്ഷിതാ ബാലന്‍, ശ്രീലങ്കയെ പ്രതിനിധീകരിച്ച് ആക്ഷികാ ബാലന്‍, നേര്‍വേയെ പ്രതിനിധീകരിച്ച് മെഹ്‌റുന്നിസ തുടങ്ങിയവര്‍ പ്രസംഗിച്ചു. അംഗരാജ്യങ്ങളുടെ വിഷയാവതരണത്തിനു ശേഷം യു എന്‍ ജനറല്‍ സെക്രട്ടറിയായ ബാങ്കി മൂണായി 10-ാം ക്ലാസ് വിദ്യാര്‍ത്ഥി ഫഹീം ഹംസ പ്രധാന വിഷയങ്ങളെ ക്രോഡീകരിച്ച് സംസാരിച്ചു. ഇന്ത്യ - പാക് വിഷയങ്ങള്‍ ഇരുരാജ്യങ്ങളും, ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന മുന്‍നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. വധശിക്ഷ നിര്‍ത്തലാക്കണമെന്നതിന്റെ ആവശ്യകതയും ആഗോള തീവ്രവാദത്തിനെതിരെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തു നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുള്ള വികസനം പ്രധാനമാണ്. പരിമിതിയുണ്ടെങ്കിലും യു എന്‍ ഇന്ന് ലോകരാഷ്ട്രങ്ങളുടെ ഉറ്റസഹായിയായി നിലനില്‍ക്കുന്നുയെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. മോണിറ്ററായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ നിനി നാരായണനും മറ്റ് അംഗരാജ്യങ്ങളെ പ്രതിനിധീകരിച്ച് എട്ട് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഗ്രീന്‍വുഡ്‌സ് ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍ സി, ഹെഡ് ഓഫ് ദ സെക്ഷന്‍ റോബിന്‍, സോഷ്യല്‍ ഡിപ്പാര്‍ട്ടുമെന്റിലെ അധ്യാപകര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മോക് യു എന്‍ ജനറല്‍ അസംബ്ലി മീറ്റിംഗ് ഒരുക്കി ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍


Keywords : Palakunnu, School, Education, Programme, Inauguration, Green Woods School.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL